ദുബായിൽ ട്രാഫിക് പിഴകൾ തവണകളായി അടയ്ക്കാൻ സൗകര്യം

ട്രാഫിക് പിഴകൾ ഘട്ടംഘട്ടമായി അടയ്ക്കാൻ പുതിയ സംവിധാനം ഏർപ്പെടുത്തി ദുബായ് പൊലീസ്. പലിശയില്ലാതെ മൂന്നുമാസം, ആറുമാസം, ഒരുവർഷം എന്നിങ്ങനെ പിഴ അടക്കാൻ സാധിക്കും. ക്രഡിറ്റ് കാർഡ് ഉപയോഗിച്ചാണ് പേയ്‌മെന്റ് നടത്തേണ്ടത്. അബുദാബി കൊമേഴ്‌സ്യൽ ബാങ്ക്, എമിറേറ്റ്‌സ് ഇസ്‌ലാമിക് ബാങ്ക്, എമിറേറ്റ്‌സ് എൻ.ബി.ഡി, ഫസ്റ്റ് അബുദാബി ബാങ്ക്, ദുബായ് ഇസ്‌ലാമിക് ബാങ്ക്, സ്റ്റാൻഡേർഡ് ചാറ്റേർഡ് ബാങ്ക്, കൊമേഴ്‌സ്യൽ ബാങ്ക് ഓഫ് ദുബായ് തുടങ്ങിയവയുടെ ക്രഡിറ്റ് കാർഡാണ് ഇതിനായി ഉപയോഗിക്കേണ്ടത്.
തവണകളായി അടയ്ക്കാൻ സാധിക്കില്ലെങ്കിൽ സമയം ദീർഘിപ്പിക്കാൻ അപേക്ഷ നൽകാവുന്നതാണ്. 100 ദിർഹം ഫീസായി ഇതിന് നൽകേണ്ടി വരും. കമ്പനിയും സ്ഥാപനങ്ങളും ഇൻസ്റ്റാൾമെന്റ് മുടക്കിയാൽ 200 ദിർഹമാണ് അധിക പിഴയായി നൽകേണ്ടത്. ദുബായ് പോലീസിന്റെ വെബ്‌സൈറ്റിലൂടെയാണ് പിഴയടയ്ക്കേണ്ടത്. അല്ലെങ്കിൽ പൊലീസ് ആപ്പും ഉപയോഗിക്കാം. വാഹനത്തിന്റെ നമ്പർ, അല്ലെങ്കിൽ ട്രാഫിക് ഫയൽ നമ്പർ, ലൈസൻസ് നമ്പർ എന്നിവ നൽകണം. ഇതിനുശേഷം ‘ഡയറക്ട് ഡിസ്‌കൗണ്ട് സർവിസ്’ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കണം. ഇതിൽ പാസ്‌പോർട്ട് നമ്പർ, എമിറേറ്റ് ഐ.ഡി എന്നിവ വ്യക്തമായി ചേർക്കണം.
Read Also: 31 വർഷത്തെ മാതൃക ഡ്രൈവിംഗ്; ‘ഐഡിയൽ ഡ്രൈവർക്ക്’ ദുബായ് പൊലീസ് ആദരം
Story Highlights: Dubai Police promote new interest-free instalment scheme to pay traffic fines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here