Advertisement

ക്യൂട്ടാണെന്ന് അറിയാമായിരുന്നു, അതിന് പൈസ ഈടാക്കണോ?; ഇന്‍ഡിഗോയുടെ ‘ക്യൂട്ട് ചാര്‍ജിനെ’ ട്രോളി നെറ്റിസണ്‍സ്

July 14, 2022
Google News 6 minutes Read
disabled child was denied travel Indigo Airlines apologizes

ഇന്‍ഡിഗോ എയര്‍ലൈന്‍സ് ടിക്കറ്റില്‍ ക്യൂട്ട് ചാര്‍ജ് എന്ന വിഭാഗത്തില്‍ നിശ്ചിത തുക ഈടാക്കിയതില്‍ നെറ്റിസണ്‍സ് ആശയക്കുഴപ്പത്തില്‍. 17,220 രൂപയുടെ ടിക്കറ്റില്‍ 100 രൂപ ക്യൂട്ട് ചാര്‍ജ് ഏര്‍പ്പെടുത്തിയതായി ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച ആരംഭിക്കുന്നത്. തങ്ങളില്‍ നിന്നും ഇതേ പേരില്‍ പണം ഈടാക്കിയെന്ന് പറഞ്ഞ് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ നിരവധി പേര്‍ രംഗത്തെത്തിയതോടെ ആളുകളുടെ നര്‍മ്മബോധവും ഉണര്‍ന്നു. ക്യൂട്ടാണെന്നൊക്കെ അറിയാമായിരുന്നു എന്നാലും അതിന് പൈസ ഈടാക്കുന്നതൊക്കെ അല്‍പം കടന്ന കൈയല്ലേ എന്നാണ് നെറ്റിസണ്‍സ് ചോദിക്കുന്നത്. (IndiGo charges passenger a cute fee. Internet is confused)

എന്നാല്‍ കോമണ്‍ യൂസര്‍ ടെര്‍മിനല്‍ എക്വിപ്‌മെന്റ്( common user terminal equipment) ചാര്‍ജുകളാണ് അതിന്റ ചുരുക്കപ്പേരായ ക്യൂട്ട് ഫീ എന്നറിയപ്പെടുന്നത് എന്ന വിശദീകരണവുമായി ചിലര്‍ രംഗത്തെത്തി. ഇത് ചുരുക്കപ്പേരായിരുന്നെങ്കില്‍ ഈ അക്ഷരങ്ങള്‍ ക്യാപിറ്റല്‍ ലെറ്റേഴ്‌സില്‍ എഴുതിയാല്‍ ആശയക്കുഴപ്പമുണ്ടാകില്ലെന്നാണ് ചിലരുടെ അഭിപ്രായം.

ക്യൂട്ട് ചാര്‍ജുകള്‍ എയര്‍പോര്‍ട്ട് അതോരിറ്റി ഓഫ് ഇന്ത്യയാണ് ഈടാക്കുന്നത്. എയര്‍പോര്‍ട്ടിലെ മെറ്റല്‍ ഡിറ്റക്ടിംഗ് മെഷീനുകള്‍, എസ്‌കലേറ്ററുകള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതിനുള്ള ചാര്‍ജ് കൂടിയാണ് ക്യൂട്ട് ഫീ.

Story Highlights: IndiGo charges passenger a ‘cute’ fee. Internet is confused

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here