Advertisement

ഷാനു വധക്കേസ് : പ്രതിക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി

July 14, 2022
Google News 2 minutes Read
shanu murder case lookout notice

കാസർഗോട്ടെ ഷാനു വധക്കേസിൽ രണ്ടാം പ്രതിക്കായി ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി. കുമ്പള സ്വദേശി അബ്ദുൾ റഷീദ് മൂന്ന് വർഷമായി ഒളിവിലാണ്. കേസിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ( shanu murder case lookout notice )

2019ലാണ് കാസർഗോഡ് സ്വദേശിയായ ഷാനുവിനെ കഴുത്തറത്ത് കൊലപ്പെടുത്തിയത്. ലഹരി മരുന്ന് വിൽപനയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കേസിൽ പ്രതികളിലൊരാളായ റഷീദിനെതിരെ കുമ്പള, കാസർഗോഡ് പൊലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്.

Story Highlights: shanu murder case lookout notice

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here