Advertisement

പ്രതാപേട്ടന് വിട; ഫെയ്സ്ബുക്ക് പോസ്റ്റുമായി സുരേഷ് ​ഗോപിയും മഞ്ജു വാര്യരും ഉൾപ്പടെയുള്ള പ്രമുഖർ

July 15, 2022
Google News 5 minutes Read
Death of Pratap Pothen; Celebrities including Suresh Gopi and Manju Warrier posted on Facebook

നടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ വിയോഗ വാർത്തയ്ക്ക് പിന്നാലെ അദ്ദേഹത്തിന് ആദരാഞ്ജലിയർപ്പിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റുമായി പ്രമുഖരെത്തി. സുരേഷ് ​ഗോപി, ലാൽ, മനോജ് കെ. ജയൻ, മഞ്ജു വാര്യർ, സംവിധായകൻ ശങ്കർ, മോഹൻലാൽ, പ്രിഥ്വിരാജ്, ആന്റണി വർ​ഗീസ്. സീമ ജി. നായർ തുടങ്ങി നിരവധി പേർ അദ്ദേഹവുമായുള്ള ഓർമ്മകൾ പങ്കുവെച്ചു. ( Death of Pratap Pothen; Celebrities including Suresh Gopi and Manju Warrier posted on Facebook )

Rest in peace uncle! I will miss you. – പ്രിഥ്വിരാജ് ഫെയ്സ്ബുക്കിൽ കുറിച്ചു. ലാൽ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത് പ്രിഥ്വിരാജും പ്രതാപ് പോത്തനുമായിരുന്നു. ഏറെ ചർച്ചയായ ചിത്രത്തിൽ ഇരുവരുടെയും പ്രകടനം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിന്റെ സംവിധാനത്തിന് ലാൽജോസിന് 2012-ലെ മികച്ച സംവിധായകനുള്ള പുരസ്കാരവും ലഭിച്ചു. കോളജ് കാലത്തെ തന്റെ ആരാധ്യ പുരുഷനായിരുന്നു പ്രതാപ് പോത്തൻ എന്ന് സംവിധായകൻ ലാൽ ജോസ് പറഞ്ഞിട്ടുണ്ട്.

” അഭിനയം, തിരക്കഥ, സംവിധാനം, നിർമ്മാണം തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട സർവ്വമേഖലകളിലും പ്രതിഭ തെളിയിച്ച അനുഗ്രഹീത കലാകാരനായിരുന്ന പ്രിയപ്പെട്ട പ്രതാപ് പോത്തൻ നമ്മെ വിട്ടുപിരിഞ്ഞു. വർഷങ്ങളായുള്ള സൗഹൃദവും ആത്മബന്ധവുമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്. ആദരാഞ്ജലികൾ”.- മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

Read Also: മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപുള്ള പ്രതാപ് പോത്തന്റെ ഫെയ്സ്ബുക്ക് കമന്റ് വൈറലാകുന്നു

നടുക്കത്തോടെയാണ് പ്രതാപ് പോത്തന്റെ വിയോഗ വാർത്ത മലയാളികൾ കേട്ടറിഞ്ഞത്. നടനും, സംവിധായകനും, രചയിതാവും, നിർമാതാവുമെല്ലാമായി മലയാള സിനിമയിലെ ബഹുമുഖ പ്രതിഭയായി തിളങ്ങി നിന്നു പ്രതാപ് പോത്തൻ. 1952ൽ തിരുവനന്തപുരത്താണ് പ്രതാപ് പോത്തന്റെ ജനനം. ഹരിപോത്തൻ മൂത്ത സഹോദരൻ ആണ്. ഊട്ടിയിലെ ലോറൻസ് സ്‌കൂളിലായിരുന്നു പഠനം. പിന്നീട് മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ബി.എ. സാമ്പത്തിക ശാസ്ത്ര ബിരുദം നേടി.

മദ്രാസ് പ്ലയേഴ്‌സിലെ അഭിനേതാവായിരുന്ന പ്രതാപിന്റെ അഭിനയമികവ് കണ്ട ഭരതൻ തന്റെ ആരവം എന്ന ചിത്രത്തിൽ അഭിനയിക്കാൻ അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു. പിന്നീട് തകര, ചാമരം, ലോറി എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. നെഞ്ചെത്തെ കിള്ളാതെ, പന്നീർ പുഷ്പങ്ങൾ, വരുമയിൻ നിറം ശിവപ്പു എന്നീ ചിത്രങ്ങളിലെ അഭിനയം തമിഴിലും പ്രതാപിനെ പ്രശസ്തനാക്കി. കെ. ബാലചന്ദർ സംവിധാനം ചെയ്ത വരുമയിൻ നിറം ശിവപ്പു എന്ന ചിത്രത്തിലെ പ്രതാപിന്റെ അഭിനയമാണ് ഇവയിൽ അവിസ്മരണീയമായത്.

Story Highlights: Death of Pratap Pothen; Celebrities including Suresh Gopi and Manju Warrier posted on Facebook

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here