Advertisement

‘നായിഡു വിരമിച്ചേക്കാം, പക്ഷേ തളർന്നില്ല’: ജയറാം രമേശ്

July 16, 2022
Google News 2 minutes Read

ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്നും വിരമിക്കുന്ന വെങ്കയ്യ നായിഡുവിന് ആശംസയുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. നായിഡു വിരമിച്ചേക്കാം, പക്ഷേ തളർന്നിരിക്കില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. പശ്ചിമ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻഖറിനെ എൻഡിഎ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജയറാം രമേശിന്റെ പ്രതികരണം.

“വെങ്കയ്യ നായിഡു ജിയുടെ തമാശയും ശൈലികളും മിസ് ചെയ്യും. പല അവസരങ്ങളിലും പ്രതിപക്ഷത്തെ വിമർശിച്ചിട്ടുണ്ടെങ്കിലും, ആത്യന്തികമായി ഒരു നല്ല വ്യക്തിയാണ്. നായിഡു വിരമിച്ചേക്കാം, പക്ഷേ ക്ഷീണിക്കില്ല.” – ജയറാം രമേശ് ട്വിറ്ററിൽ കുറിച്ചു.

ഓഗസ്റ്റ് ആറിന് നടക്കുന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായി ധന്ഖർ മത്സരിക്കും. ശനിയാഴ്ച ദേശീയ തലസ്ഥാനത്തെ പാർട്ടി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ നടന്ന ഭാരതീയ ജനതാ പാർട്ടിയുടെ പരമോന്നത നയരൂപീകരണ സമിതിയായ പാർലമെന്ററി ബോർഡിന്റെ യോഗത്തിന് ശേഷം പാർട്ടി പ്രസിഡന്റ് ജെപി നദ്ദയാണ് ഇക്കാര്യം അറിയിച്ചത്.

രാജസ്ഥാനില്‍ നിന്നുള്ള നേതാവായ ജഗ്ദീപ് ധന്‍ഖറിന്റെ പേര് സ്ഥാനാര്‍ത്ഥി ചര്‍ച്ചകളുടെ തുടക്കം മുതല്‍ തന്നെ ഉയര്‍ന്നുവന്നിരുന്നതാണ്. കഴിഞ്ഞ ദിവസം അദ്ദേഹം ഡല്‍ഹിയിലെത്തുകയും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തതോടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകാന്‍ ധന്‍ഖറിന് സാധ്യതയേറുന്നതായി ദേശീയ മാധ്യമങ്ങള്‍ വിലയിരുത്തിയിരുന്നു.

Story Highlights: “A Good Man Exits” Says Jairam Ramesh On Venkaiah Naidu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here