Advertisement

‘ചിലപ്പോള്‍ ബെല്ലും ബ്രേക്കുമില്ലാതെ അദ്ദേഹം ചിലത് പറയാറുണ്ട്’; മണിയുടെ പരാമര്‍ശത്തോട് പ്രതികരിച്ച് വി എന്‍ വാസവന്‍

July 16, 2022
Google News 3 minutes Read

കെ കെ രമയ്‌ക്കെതിരായ എം എം മണിയുടെ പരാമര്‍ശത്തെ ന്യായീകരിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. എം എം മണി അണ്‍പാര്‍ലമെന്ററിയായി ഒന്നും പറഞ്ഞില്ലെന്ന് മന്ത്രി പറഞ്ഞു. മഹതി, വിധവ എന്നീ വാക്കുകള്‍ അണ്‍പാര്‍ലമെന്ററി അല്ലെന്നാണ് വി എന്‍ വാസവന്‍ വിശദീകരിക്കുന്നത്. എം എം മണി പറഞ്ഞത് തെറിയോ ചീത്തയോ അല്ല. ചിലസമയത്ത് അദ്ദേഹം ബെല്ലും ബ്രേക്കുമില്ലാതെ ചിലത് പറയാറുണ്ടെന്നും മന്ത്രി പറഞ്ഞു. (minister v n vasavan supports m m mani controversial statements)

സ്ത്രീകളെ വളരെ ആദരവോടെ അഭിസംബോധന ചെയ്യാന്‍ ഉപയോഗിക്കുന്ന പദമാണ് മഹതിയെന്ന് വി എന്‍ വാസവന്‍ പറയുന്നു. മഹതി എന്ന് വിളിക്കുന്നത് നല്ല സംസ്‌കാരത്തിന്റെ ഭാഗമാണ്. വിധവ എന്നതും അണ്‍പാര്‍ലമെന്ററി അല്ലെന്നും നാടന്‍ പ്രയോഗമെന്ന നിലയിലാണ് മണി അത് പറഞ്ഞതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും സ്പീക്കറും പറഞ്ഞതില്‍ കൂടുതലായി തനിക്ക് ഒന്നും പറയാനില്ലെന്നും വി എന്‍ വാസവന്‍ പറഞ്ഞു.

അതേസമയം എം.എം.മണിയുടെ പരാമര്‍ശം തെറ്റാണെന്ന നിലപാടെടുത്ത സിപിഐ നേതാവ് ആനി രാജയെ എം.എം.മണി അവഹേളിച്ചിരുന്നു. ആനി രാജ ഡല്‍ഹിയിലാണല്ലോ ഉണ്ടാക്കുന്നതെന്നായിരുന്നു എം.എം.മണിയുടെ പുതിയ പരാമര്‍ശം. എം.എം.മണിയുടെ അവഹേളനം ശരിയോ എന്ന് സിപിഐഎം അലോചിക്കണമെന്ന് ആനി രാജ തിരിച്ചടിച്ചു. സിപിഐ ഇടുക്കി ജില്ലാ നേതൃത്വവും മണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.

അതേസമയം കെ കെ രമയെ അധിക്ഷേപിച്ചിട്ടില്ലെന്ന് മറുപടിയുമായി എം എം മണി രംഗത്തെത്തി. തെറ്റൊന്നും പറഞ്ഞിട്ടില്ല. രമയെ വിധവ എന്ന് പറഞ്ഞത് യുഡിഎഫ് ആണെന്നും മണി പറഞ്ഞു. പാര്‍ട്ടി നേതാക്കളോടോ എന്നോടോ ആനി രാജക്ക് ചോദിക്കാമായിരുന്നു എന്നും മണി പറഞ്ഞു. കെ കെ ശിവരാമന് മറുപടിയില്ലെന്നും തന്നോട് ചോദിക്കാമായിരുന്നെന്നും മണി പറഞ്ഞു.

Story Highlights: minister v n vasavan supports m m mani controversial statements

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here