റഷ്യയ്ക്ക് പുതിയ ബഹിരാകാശ മേധാവി; ഉദ്യോഗസ്ഥ തലപ്പത്ത് അഴിച്ചു പണിയുമായി പുടിൻ

ഉന്നത ഉദ്യോഗസ്ഥരെ പുനഃക്രമീകരിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. യൂറി ബോറിസോവ് റഷ്യയുടെ പുതിയ ബഹിരാകാശ കോർപ്പറേഷൻ മേധാവിയായി ചുമതലയേൽക്കും. ആയുധ വ്യവസായത്തിന്റെ ചുമതല വഹിച്ചിരുന്ന ഉപപ്രധാനമന്ത്രിയാണ് ബോറിസോവ്.
ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസിൻറെ തലപ്പത്തു നിന്നും ദിമിത്രി റോഗോസിനെ ഒഴിവാക്കി. നേരത്തെ കോർപ്പറേഷൻ്റെ ഫയർബ്രാൻഡ് മേധാവി എന്ന് അറിയപ്പെടുന്ന ദിമിത്രി റഷ്യയുടെ യുക്രൈൻ അധിനിവേശത്തിനെതിരെ സംസാരിച്ചിരുന്നു. കൂടാതെ പാശ്ചാത്യ വിരുദ്ധ പ്രസ്താവനകളും നടത്തി. ഇതിന് പിന്നാലെയാണ് മാറ്റം.
മോസ്കോയ്ക്കെതിരായ ഉപരോധം നീക്കിയില്ലെങ്കിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലും (ഐഎസ്എസ്) മറ്റ് സംയുക്ത പദ്ധതികളിലും പാശ്ചാത്യ പങ്കാളികളുമായുള്ള സഹകരണം അവസാനിപ്പിക്കുമെന്ന് അദ്ദേഹം ആവർത്തിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. റോഗോസിൻ 2018 മുതൽ റോസ്‌കോസ്‌മോസിന്റെ തലവനായി സേവനമനുഷ്ഠിക്കുകയാണ്.
Story Highlights: Russia has a new space chief: Putin replaces Dmitry Rogozin with Yuri Borisov
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here