Advertisement

കുഞ്ഞിലയുടെ സിനിമ ഒഴിവാക്കിയത് പുതിയ സിനിമകൾക്ക് അവസരം നൽകാൻ; ചലച്ചിത്ര അക്കാദമി

July 17, 2022
Google News 2 minutes Read

കുഞ്ഞില മസില മണിയുടെ സിനിമ ഒഴിവാക്കിയത് പുതിയ സിനിമകൾക്ക് അവസരം നൽകാനെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയി. ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. കുഞ്ഞിലയുമായി ചർച്ച നടത്താൻ തയ്യാറാണ്. എന്നാൽ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി കുഞ്ഞിലയുടെ സിനിമയായ അസംഘടിതർ ഈ മേളയിൽ പ്രദർശിപ്പിക്കില്ല വിധു വിൻസെന്റിന്റെ പ്രതിഷേധത്തേ മാനിക്കുന്നുവെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയി പ്രതികരിച്ചു.

അതേസമയം വനിത ചലച്ചിത്രമേളയില്‍ നിന്ന് കുഞ്ഞിലയുടെ സിനിമ തഴഞ്ഞതിൽ പ്രതിഷേധം ശക്തമാകുകയാണ്. ഫെസ്റ്റിവലിൽ നിന്ന് സിനിമ പിൻവലിച്ചത് പ്രതിഷേധത്തിന്റെ ഭാഗമായെന്ന് വിധു വിൻസെന്റ് പറഞ്ഞു. എന്തിനാണ് സിനിമ ഒഴിവാക്കിയത് എന്ന് കുഞ്ഞില മസിലമണിയോട് പറഞ്ഞിട്ടില്ല. കുഞ്ഞിലയുടെ ചോദ്യങ്ങൾ പ്രസക്തമാണ്. ഫെസ്റ്റിവൽ മേളകൾ പ്രതിഷേധത്തിനുള്ള ഇടം കൂടിയാണ്.
അവർക്കൊപ്പം നിൽക്കേണ്ടതുണ്ട് എന്നാണ് ഞാൻ കരുതുന്നതെന്ന് വിധു വിൻസെന്റ് പ്രതികരിച്ചു.

കുഞ്ഞിലയുടെ സിനിമ തഴഞ്ഞതില്‍ പ്രതിഷേധിച്ച് വനിത ചലച്ചിത്രമേളയില്‍ നിന്ന് വിധു വിന്‍സെന്‍റ് സിനിമ പിന്‍വലിച്ചിരുന്നു. മേളയിലെ നാല് മലയാള ചിത്രങ്ങളില്‍ ഒന്നായിരുന്നു വിധുവിന്‍റെ വൈറല്‍ സെബി. കുഞ്ഞിലയുടെ സിനിമ തഴഞ്ഞതില്‍ അക്കാദമി വാദം തള്ളുകയാണ് വിധു.

Read Also: ചലച്ചിത്രമേളകൾ പ്രതിഷേധത്തിനുള്ള ഇടം കൂടിയാണ്; കുഞ്ഞിലയ്ക്ക് പിന്തുണയുമായി വിധു വിൻസെന്റ്

കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയിൽ പ്രതിഷേധിച്ച യുവസംവിധായക കുഞ്ഞിലയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അസംഘടിതര്‍ എന്ന തൻ്റെ ചലച്ചിത്രം മേളയിൽ നിന്നും ബോധപൂര്‍വ്വം ഒഴിവാക്കി എന്ന് പരാതിയുമായാണ് കുഞ്ഞില പ്രതിഷേധിച്ചത്. സർക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും വിമർശിച്ചും കെകെ രമ എംഎൽഎയെ പിന്തുണച്ചും കുഞ്ഞില മുദ്രാവാക്യം മുഴക്കി. ഒടുവിൽ നാല് വനിതാ പൊലീസുകാര്‍ ചേര്‍ന്ന് കുഞ്ഞിലയെ വേദിയിൽ നിന്നിറക്കി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Story Highlights: Kerala Chalachitra Academy On Kunjila Mascillamani’s Movie Issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here