Advertisement

പന്നിയങ്കര ടോൾ പ്ലാസയിലേക്ക് കെ എസ് ആർ ടി സി ഇടിച്ചു കയറി; നിരവധി പേർക്ക് പരുക്ക്

July 17, 2022
Google News 1 minute Read

പന്നിയങ്കര ടോൾ പ്ലാസയിലേക്ക് കെ എസ് ആർ ടി സി ഇടിച്ചു കയറി നിരവധി പേർക്ക് പരുക്ക്. തൃശൂർ ഭാഗത്ത് നിന്ന് കോയമ്പത്തൂരിലേക്ക് പോയ കെ എസ് ആർ ടി സി ആണ് അപകടത്തിൽപെട്ടത് . ടോൾ പ്ലാസയുടെ മുമ്പിലെ ഡിവൈഡറിലേക്കാണ് ഇടിച്ച് കയറിയത് .

രാവിലെ 7.45ന് ആണ് അപകടം ഉണ്ടായത്. അപകടത്തിൽ 20ഓളം പേർക്ക് ആണ് പരിക്കേറ്റത്. ആരുടെയും പരുക്ക് ഗുരുതരമല്ല. പരുക്കേറ്റവരെ 108 ആംബുലൻസിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി.

Read Also: ഫാസ്ടാഗില്‍ പണമില്ല; പാലിയേക്കര ടോള്‍ പ്ലാസയില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ടു

Story Highlights: KSRTC Accident In Paniyankara Toll Plaza

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here