Advertisement

മോശം ഫോം; പിന്തുണച്ച ബാബറിനു നന്ദി അറിയിച്ച് കോലി

July 17, 2022
Google News 3 minutes Read
virat kohli thank babar azam

വർഷങ്ങളായി തുടരുന്ന മോശം ഫോമിൽ തന്നെ പിന്തുണച്ച പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമിനു നന്ദി അറിയിച്ച് ഇന്ത്യയുടെ മുൻ നായകൻ വിരാട് കോലി. ബാബർ അസമിൻ്റെ ട്വീറ്റിനു മറുപടി ആയാണ് കോലി നന്ദി അറിയിച്ചത്. ട്വീറ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് ആരാധകർ ട്വീറ്റ് പങ്കുവെക്കുന്നുണ്ട്. (virat kohli thank babar azam)

‘ഈ കാലവും കടന്നുപോകും, കരുത്തോടെയിരിക്കൂ’ എന്നായിരുന്നു ബാബറിൻ്റെ ട്വീറ്റ്. ഇതിന് ‘നന്ദി. തിളങ്ങുകയും ഉയരുകയും ചെയ്യുക. നിങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു’ എന്ന് കോലി മറുപടി നൽകി.

കരിയറിലെ ഏറ്റവും മോശം ഫോമിലൂടെയാണ് കോലി കടന്നു പോകുന്നത്. 2019 നവംബർ 23ന് ബംഗ്ലാദേശിനെതിരായ പിങ്ക് ബോൾ ടെസ്റ്റിനു ശേഷം കോലി മൂന്നക്കം കടന്നിട്ടില്ല. ഇംഗ്ലണ്ടിനെതിരെ ഇപ്പോൾ നടക്കുന്ന പരമ്പരയിലും താരം ബുദ്ധിമുട്ടുകയാണ്. കളിച്ച രണ്ട് ടി-20കളിൽ യഥാക്രമം 1, 11 എന്നീ സ്കോറുകൾക്ക് പുറത്തായ കോലി ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ 16 റൺസ് നേടി പുറത്തായി.

Read Also: വിൻഡീസിനെതിരായ ടി-20യിൽ കോലിക്കും ബുംറയ്ക്കും വിശ്രമം അനുവദിച്ചേക്കും

അതേസമയം, വെസ്റ്റ് ഇൻഡീസിനെതിരായ ടി-20 പരമ്പരയിൽ വിരാട് കോലിക്കും ജസ്പ്രീത് ബുംറയ്ക്കും വിശ്രമം അനുവദിച്ചു. അഞ്ച് ടി-20കളാണ് ഇന്ത്യ വിൻഡീസിനെതിരെ കളിക്കുക. മൂന്ന് ഏകദിനങ്ങളും പര്യടനത്തിലുണ്ട്. ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ നായകൻ രോഹിത് ശർമ, വിരാട് കോലി, ഋഷഭ് പന്ത് ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി തുടങ്ങിയ താരങ്ങൾക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. ഓപ്പണർ ശിഖർ ധവാനാണ് എല്ലാ മത്സരങ്ങളിലും ഇന്ത്യയെ നയിക്കുക. മലയാളി താരം സഞ്ജു സാംസണും ടീമിൽ ഇടംപിടിച്ചു.

ഓൾറൗണ്ടർ രവീന്ദ്ര ജഡേജയാണ് വൈസ് ക്യാപ്റ്റൻ. ശിഖർ ധവാൻ, ഋതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാൻ ഗിൽ, ദീപക് ഹൂഡ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, യുസ്‌വേന്ദ്ര ചാഹൽ, അക്‌സർ പട്ടേൽ, അവേഷ് ഖാൻ, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ് എന്നിവർ ടീമിൽ ഇടംനേടി.

Story Highlights: virat kohli thank babar azam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here