Advertisement

ബെൻ സ്റ്റോക്സ് ഏകദിനത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

July 18, 2022
Google News 3 minutes Read

ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. തിങ്കളാഴ്ച താരം തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ചൊവ്വാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തന്റെ ഹോം ഗ്രൗണ്ടായ ഡർഹാമിലാണ് സ്റ്റോക്‌സിന്റെ അവസാന മത്സരം. അതേസമയം ടെസ്റ്റിലും ടി20യിലും സ്റ്റോക്സ് തുടരും.

“ഏകദിനത്തിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചു. എന്നെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടുള്ള ഒരു തീരുമാനമായിരുന്നു അത്. ഇംഗ്ലണ്ടിനായി കളിക്കുന്ന ഓരോ മിനിറ്റും ഞാൻ ആസ്വദിച്ചു. അവിശ്വസനീയമായ യാത്രയായിരുന്നു. മൂന്ന് ഫോർമാറ്റുകളും കളിക്കുന്നത് ഇനി എനിക്ക് സാധ്യമല്ല. ഏകദിനത്തിൽ പ്രതീക്ഷിക്കുന്ന തരത്തിലുള്ള പ്രകടനം നടത്താൻ കഴിയുന്നില്ല. മറ്റ് സഹതാരങ്ങൾ ടീമിൽ ഇടം നേടാൻ അർഹതയുണ്ട്.”

“ഇനി ഞാൻ എന്റെ ശ്രദ്ധ മുഴുവൻ ടെസ്റ്റ് ക്രിക്കറ്റിൽ കേന്ദ്രീകരിക്കും. ജോസ് ബട്ട്‌ലർ, മാത്യു പോട്ട്, എല്ലാ കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫിനും എല്ലാവിധ വിജയാശംസകളും നേരുന്നു. ഒരു മത്സരം കൂടി കളിക്കാനുണ്ട്, എന്റെ ഹോം ഗ്രൗണ്ടായ ഡർഹാമിൽ അവസാന മത്സരം കളിക്കുന്നത് സന്തോഷകരമാണ്. ഇംഗ്ലണ്ടിന്റെ ആരാധകർ എല്ലാ സമയത്തും എന്നോടൊപ്പമുണ്ടായിരുന്നു, അത് ഇനിയും തുടരണം. നിങ്ങൾ ലോകത്തിലെ ഏറ്റവും മികച്ച ആരാധകരാണ്.” – ബെൻ സ്റ്റോക്സ് വിരമിക്കൽ സന്ദേശത്തിൽ കുറിച്ചു.

2011 ൽ 20ാം വയസ്സിൽ അയർലൻഡിനെതിരെ ഇംഗ്ലണ്ടിനായി സ്റ്റോക്സ് ഏകദിന അരങ്ങേറ്റം നടത്തി. 11 വർഷത്തെ ഏകദിന കരിയറിൽ 104 മത്സരങ്ങളിൽ മാത്രമാണ് 31 കാരനായ സ്റ്റോക്സ് കളിച്ചത്. ഏകദിന ക്രിക്കറ്റിൽ 40 ശരാശരിയിൽ 2,919 റൺസ് നേടിയിട്ടുണ്ട്. സ്‌ട്രൈക്ക് റേറ്റ് 95.27. മൂന്ന് സെഞ്ചുറികളും 21 അർധസെഞ്ചുറികളും അദ്ദേഹത്തിന്റെ പേരിലുണ്ട്. 102 റൺസാണ് ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്കോർ. 74 വിക്കറ്റുകളും ഈ ഫാസ്റ്റ് ബൗളർ നേടിയിട്ടുണ്ട്. 61 റൺസ് വഴങ്ങി അഞ്ച് റൺസ് നേടിയതാണ് പന്തിൽ മികച്ച പ്രകടനം. 2019 ഏകദിന ലോകകപ്പ് ഫൈനലിൽ ‘മാൻ ഓഫ് ദ മാച്ച്’ ആയും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.

Story Highlights: Ben Stokes to retire from ODI cricket

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here