ജെന്നിഫർ ലോപ്പസ് വിവാഹിതയായി; ചിത്രങ്ങൾ

ജെന്നിഫർ ലോപ്പസും ബെൻ അഫ്‌ളിക്കും വിവാഹിതരായി. ലസ് വേഗസിലായിരുന്നു വിവാഹം. ആദ്യം പ്രണയം തകർന്ന് 18 വർഷത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. ( Jennifer Lopez got married )
2002 ൽ പുറത്തിറങ്ങിയ ഗിഗ്ലി എന്ന ചിത്രത്തിലാണ് ജെന്നിഫർ ലോപ്പസും ബെൻ ആഫ്‌ലിക്കും കണ്ടുമുട്ടുന്നത്. 2003 ൽ ഇരുവരും വിവാഹതരാകുമെന്ന വാർത്ത പുറത്തുവന്നുവെങ്കിലും 2004 ൽ ഇരുവരും വേർപിരിയുകയായിരുന്നു.
Read Also: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ വിവാഹിതനായി; ചിത്രങ്ങൾ

പിന്നീട് വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്നുവെന്ന വാർത്ത കഴിഞ്ഞ വർഷമാണ് പുറത്ത് വന്നത്. ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. തുടർന്ന് 2022 ഏപ്രിലിൽ ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞു.
Story Highlights: Jennifer Lopez got married
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here