Advertisement

മണ്ണിടിച്ചിൽ; വണ്ടിപ്പെരിയാർ സത്രം എയർസ്ട്രിപ്പിൽ വിമാനം ഇറക്കുന്നതിനുള്ള നടപടികൾ വീണ്ടും വൈകും

July 18, 2022
Google News 2 minutes Read

വണ്ടിപ്പെരിയാർ സത്രം എയർസ്ട്രിപ്പിൽ വിമാനം ഇറക്കുന്നതിനുള്ള നടപടികൾ വീണ്ടും വൈകും. നിർമാണ പ്രവർത്തികൾ പുരോഗമിക്കുന്ന എയർസ്ട്രിപ്പിന്റെ റൺവേയോട് ചേർന്നുള്ള ഭാഗം ഇടിഞ്ഞ് വീണു. അമ്പതടിയോളം താഴ്ചയിലാണ് മണ്ണ് ഇടിഞ്ഞിരിക്കുന്നത്. ( landslide sathram airstrip airplane landing )

സംസ്ഥാന സർക്കാർ 13 കോടി രൂപ വക ഇരുത്തിയ ഇടുക്കി ജില്ലയുടെ സ്വപ്ന പദ്ധതിയാണ് സത്രം എയർ സ്ട്രിപ്പ്. എൻ.സി.സി. കേഡറ്റകുകൾക്ക് ചെറു വിമാനങ്ങൾ പറത്തുന്നതിന് പരിശീലനം നൽകുക എന്നതാണ് ലക്ഷ്യം. പദ്ധതി ഏറക്കൊറോ പൂർത്തിയാകാറായ സമയത്താണ് റൺവേയ്ക്ക് സമീപം മണ്ണ് ഇടിഞ്ഞത്. റൺവേയുടെ നിർമാണ പ്രവർത്തികൾ പൂർത്തിയാക്കി ഏപ്രിലിലും ജൂണിലും പരീക്ഷണ പറക്കൽ നടത്തിയിരുന്നങ്കിലും വിജയകരമായിരുന്നില്ല. റൺവേയുടെ ചേർന്നുള്ള മൺ തിട്ട നീക്കം ചെയ്യണമെന്ന് വിദഗ്ധർ നിർദ്ദേശിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പ് ഈ പ്രവർത്തികൾ നടത്തുന്നതിനിടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. നിർമ്മാണ പ്രവർത്തനങ്ങളിൽ പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥ എന്നാണ് ആരോപണം.

Read Also: മൂന്നാറിൽ വീണ്ടും മണ്ണിടിച്ചിൽ; ​ഗതാ​ഗതം തടസപ്പെട്ടു

റൺവയോട് ചേർന്ന് ശക്തമായ ഉറവ രൂപപ്പെട്ടിട്ടുണ്ട്. ഇത് വീണ്ടും മണ്ണിടിയാൻ കാരണമായേക്കും. ഇടിഞ്ഞ ഭാഗങ്ങൾ കെട്ടിയെടുത്ത് പഴയ രീതിയിൽ എത്തിക്കണമെങ്കിൽ സർക്കാർ ഇനിയും കോടികൾ കണ്ടെത്തേണ്ട സ്ഥിതിയാണ്.

Story Highlights: landslide sathram airstrip airplane landing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here