Advertisement

രാഷ്ട്രപതി തെരഞ്ഞെടുപ്പ് വോട്ടിംഗ് പൂർത്തിയായി; ആറ് എംപിമാർ വോട്ട് ചെയ്തില്ല

July 18, 2022
Google News 1 minute Read

രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് പൂർത്തിയായി. വ്യത്യസ്ത പാർട്ടികളിലെ ആറ് എംപിമാർ വോട്ട് രേഖപ്പെടുത്തിയില്ല. ബിജെപി എംപി സണ്ണി ഡിയോൾ ഉൾപ്പെടെയുള്ള ആറ് പേരാണ് വോട്ട് ചെയ്യാൻ എത്താഞ്ഞത്. തെരഞ്ഞെടുപ്പിൽ 99.18 % ഇലക്ടറൽ കോളജിലെ അംഗങ്ങൾ വോട്ട് ചെയ്തു. അതേസമയം മാർഗരറ്റ് ആൽവ നാളെ നാമ നിർദേശ പത്രിക സമർപ്പിക്കും.

വോട്ടെടുപ്പ് ഇന്ന് രാവിലെ പത്ത് മണിക്കാണ് ആരംഭിച്ചത്. പാർലമെന്‍റിൽ 63 ാം നമ്പർ മുറിയാണ് പോളിംഗ് ബുത്തായി നിശ്ചയിച്ചത്. സംസ്ഥാനങ്ങളിൽ നിയമസഭകളിലാണ് വോട്ടെടുപ്പ് നടന്നത്. എം പിമാരും എം എല്‍ എമാരുമടക്കം 4809 ജനപ്രതിനിധികളാണ് വോട്ട് രേഖപ്പെടുത്താൻ പട്ടികയിലുണ്ടായിരുന്നത്. അറുപത് ശതമാനത്തിലധികം വോട്ട് ഉറപ്പിച്ച് എന്‍ ഡി എ സ്ഥാനാർത്ഥി ദ്രൗപതി മുർമു വിജയം ഉറപ്പാക്കിയിട്ടുണ്ട്. അതേസമയം മികച്ച മത്സരം കാഴ്ച വയ്ക്കാനായെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം. അടുത്ത ചൊവ്വാഴ്ചയാണ് വോട്ടെണ്ണൽ.

Read Also: രാഷ്ട്രപതി തെരഞ്ഞെടുപ്പ്: മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് ചെയ്തു

മുഖ്യമന്ത്രി പിണറായി വിജയനും വോട്ട് രേഖപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രി വി ശിവൻകുട്ടി, എം എൽ എമാരായ ഉമ്മൻ ചാണ്ടി, ഷാഫി പറമ്പിൽ, എം രാജഗോപാൽ തുടങ്ങിയവരും വോട്ട് ചെയ്തു. സംസ്ഥാനത്തെ 140 എംഎൽഎമാർക്ക് പുറമേ യുപി, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുള്ള ജന പ്രതിനിധികൾ കേരളത്തിലെത്തി വോട്ട് രേഖപ്പെടുത്തി.

Story Highlights: Presidential election 2022 voting completes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here