Advertisement

കൊല്ലത്തെ സംഭവം നിര്‍ഭാഗ്യകരം; സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണോ എന്ന് അന്വേഷിക്കണമെന്ന് ആനി രാജ

July 19, 2022
Google News 3 minutes Read
annie raja reacts to the incident took place in kollam ayoor college

കൊല്ലം ആയൂരിലെ പരീക്ഷാ കേന്ദ്രത്തില്‍ നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം. സംഭവം ദൗര്‍ഭാഗ്യകരമെന്ന് സിപിഐ നേതാവ് ആനി രാജ പ്രതികരിച്ചു. മറ്റൊരു പരീക്ഷാ കേന്ദ്രത്തിലും നടക്കാത്ത സംഭവമാണ് കൊല്ലത്ത് നടന്നത്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണോ എന്ന് അന്വേഷിക്കണമെന്നും ആനി രാജ പറഞ്ഞു.(annie raja reacts to the incident took place in kollam ayoor college)

അടിവസ്ത്രമഴിപ്പിച്ച സംഭവത്തില്‍ ആരോപണങ്ങള്‍ നിഷേധിക്കുകയാണ് കോളജ് അധികൃതര്‍. സെക്യൂരിറ്റി ജീവനക്കാര്‍ പറഞ്ഞതനുസരിച്ച് മുറി കാണിച്ച് കൊടുക്കുക മാത്രമാണ് ചെയ്തത്. വനിതാ കമ്മിഷന്‍ അംഗം ഷാഹിദ കമാലിനോടാണ് ജീവനക്കാര്‍ ഇക്കാര്യം പറഞ്ഞത്. കുട്ടികളോട് മോശമായി പെരുമാറിയിട്ടില്ലെന്ന് ജീവനക്കാര്‍ പറഞ്ഞതായി ഷാഹിദ കമാല്‍ പറഞ്ഞു.

സംഭവത്തില്‍ പ്രതിഷേധിച്ച് വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ കോളജിലേക്ക് മാര്‍ച്ച് നടത്തുകയാണ്. മാര്‍ച്ച് പൊലീസ് തടഞ്ഞു. പ്രതിഷേധക്കാര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചു.

Read Also: വിദ്യാർത്ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച സംഭവം; ഇടപെട്ട് കേന്ദ്രസർക്കാർ

വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്, പ്രതികളെ സംരക്ഷിക്കാന്‍ ശ്രമം നടക്കുനെന്ന് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ ട്വന്റിഫോറിനോട് പറഞ്ഞു. പൊലീസ് ഇന്നലെ തന്നെ അന്വേഷണം ആരംഭിച്ച് പ്രതികളെ കണ്ടുപിടിക്കേണ്ടതായിരുന്നു. ആരൊക്കെയാണ് പരീക്ഷ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത് എന്നത് കണ്ടെത്തുവാന്‍ അധിക സമയം എടുക്കേണ്ട ആവശ്യകതയില്ല. ആരെയെങ്കിലും സംരക്ഷിനാണ് സമയം നീട്ടിക്കൊണ്ടുപോകുന്നത് എന്നതില്‍ ആശങ്കയില്ലാതില്ല. എത്രയും പെട്ടന്ന് ആളിനെ കണ്ടെത്തി കേസെടുക്കണം.

Read Also: annie raja reacts to the incident took place in kollam ayoor college

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here