Advertisement

ലോകേഷ് രാഹുലിനു പന്തെറിഞ്ഞ് ഝുലൻ ഗോസ്വാമി; വിഡിയോ വൈറൽ

July 19, 2022
Google News 3 minutes Read
jhulan goswami bowls kl rahul

ഇന്ത്യൻ വിക്കറ്റ് കീപ്പർ ലോകേഷ് രാഹുലിനു പന്തെറിഞ്ഞ് മുതിർന്ന ഇന്ത്യൻ വനിതാ താരം ഝുലൻ ഗോസ്വാമി. ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ നെറ്റ്സിൽ വച്ചാണ് ഇതിഹാസ ബൗളറും രാഹുലും നേർക്കുനേർ വന്നത്. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. (jhulan goswami bowls kl rahul)

Read Also: പന്തിന് സെഞ്ച്വറി, ഇന്ത്യക്ക് ഉജ്ജ്വല വിജയം; ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ

പരുക്കേറ്റതിനെ തുടർന്ന് ജനുവരിയിൽ ശസ്ത്രക്രിയക്ക് വിധേയനായ രാഹുൽ ഫിറ്റ്നസ് വീണ്ടെടുക്കാനായാണ് ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തിയത്. വെസ്റ്റ് ഇൻഡീസിനെതിരെ ജൂലായ്-ഓഗസ്റ്റ് മാസങ്ങളിൽ നടക്കുന്ന ടി-20 പരമ്പരയ്ക്കുള്ള ടീമിൽ രാഹുൽ ഉൾപ്പെട്ടിട്ടുണ്ട്. പൂർണ ഫിറ്റാണെങ്കിൽ മാത്രമേ താരം ഫൈനൽ ഇലവനിൽ ഉണ്ടാവൂ എന്ന് ബിസിസിഐ അറിയിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ടി-20 പരമ്പരയ്ക്കു മുൻപ് ഫിറ്റ്നസ് വീണ്ടെടുക്കുകയാണ് രാഹുലിൻ്റെ ലക്ഷ്യം. അതേസമയം, ഇന്ത്യൻ ടീമിൽ നിന്ന് പുറത്തുപോയ ഝുലൻ ടീമിലേക്ക് തിരികെയെത്താനുള്ള ശ്രമത്തിലാണ്. ഈ മാസം അവസാനിച്ച ശ്രീലങ്കൻ പര്യടനത്തിൽ നിന്ന് ഝുലനെ ഒഴിവാക്കിയിരുന്നു. ഈ മാസാവസാനം നടക്കുന്ന കോമൺവെൽത്ത് ഗെയിംസിനുള്ള ക്രിക്കറ്റ് ടീമിലും ഝുലന് ഇടം ലഭിച്ചിട്ടില്ല. എന്നാൽ, സെപ്തംബറിൽ ഇന്ത്യൻ ടീം ഇംഗ്ലണ്ടിലേക്ക് പര്യടനം നടത്തുന്നുണ്ട്. ഈ ടീമിൽ ഉൾപ്പെടാനാണ് ഝുലൻ്റെ ശ്രമം.

അതേസമയം, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. ഇംഗ്ലണ്ടിന് എതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് വിജയിക്കാൻ വേണ്ടിയിരുന്ന 260 റൺസ് 42.1 ഓവറിൽ 5 മാത്രം നഷ്ടത്തിൽ ഇന്ത്യ പിന്തുടർന്നു. ഈ വിജയത്തോടെ ഇന്ത്യ പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി. ഏകദിനത്തിലെ കന്നിസെഞ്ചുറി നേടിയ ഋഷഭ് പന്ത് (125 റൺസ് നോട്ടൗട്ട്), ടി-20 ശൈലിയിൽ ബാറ്റ് വീശിയ ഹാർദിക്ക് പാണ്ഡ്യ (71) എന്നിവരാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 4 വിക്കറ്റ് വീഴ്ത്തിയ ഹാർദ്ദിക് ബൗളിംഗിലും തിളങ്ങിയിരുന്നു.

Story Highlights: jhulan goswami bowls kl rahul

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here