Advertisement

സമാധാനപരമായി സമരം ചെയ്തവർക്കെതിരെ വധശ്രമക്കുറ്റം ചുമത്തിയത് മുഖ്യമന്ത്രിയുടെ ഭീരുത്വം: കെഎസ് ശബരിനാഥൻ

July 19, 2022
Google News 2 minutes Read
ks sabarinathan response twentyfour

സമാധാനപരമായി സമരം ചെയ്തവർക്കെതിരെ വധശ്രമക്കുറ്റം ചുമത്തിയത് മുഖ്യമന്ത്രിയുടെ ഭീരുത്വമെന്ന് ജാമ്യം ലഭിച്ച യൂത്ത് കോൺഗ്രസ് നേതാവ് കെഎസ് ശബരിനാഥൻ. നിയമപരമായ എല്ലാ നിഷ്കർഷകളും പാലിച്ചുകൊണ്ട് സമാധാനപരമായി പ്രതിഷേധം പ്രതിഷേധം എന്ന രണ്ടുവാക്ക് രണ്ട് യുവാക്കൾ പറഞ്ഞത്. സമാധാനപരമായി സമരം ചെയ്തവർക്കെതിരെയും തനിക്കെതിരെയും വധശ്രമം പോലും ചുമത്തി എന്നും അദ്ദേഹം 24നോട് പറഞ്ഞു. (ks sabarinathan response twentyfour)

“സർക്കാർ പൊലീസിനെക്കൊണ്ട് പറഞ്ഞെ തെറ്റുകളൊന്നും തെറ്റുകളല്ലെന്ന് ബഹുമാനപ്പെട്ട കോടതിയ്ക്ക് മനസ്സിലായി. സാക്ഷി എന്ന നിലയിലാണ് ഇന്നലെ രാവിലെ വീട്ടിൽ വന്ന് എനിക്ക് കത്ത് തന്നത്. നിയമപരമായിട്ട് ഇന്ന് രാവിലെ 10 മണിക്ക് തന്നെ ഞാൻ ബഹുമാനപ്പെട്ട എസിയുടെ മുന്നിലെത്തി. അവിടെച്ചെഒരു 11 മണി 11.30 ആയപ്പോൾ ഞാൻ പ്രതിയാണ്, കേസ് ചാർജ് ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞു. നിയമപരമായ റിപ്പോർട്ട്സ് നമ്മളും ചെയ്തിരുന്നു. എന്തിനാണ് പ്രതിയായതെന്ന് ഇതുവരെ മനസ്സിലായില്ല. എന്നിട്ട് ഇതൊക്കെ ഒളിച്ചുവച്ചുകൊണ്ട് അവർ ഞാൻ കോടതിയിൽ വന്നപ്പോൾ മൊബൈൽ ഫോൺ കൊണ്ടുവന്നില്ലെന്ന പാതകമാണ് പറഞ്ഞത്. ഒരു സാക്ഷിയായിട്ട് സ്റ്റേഷനിൽ വിളിക്കുമ്പോൾ മൊബൈൽ ഫോൺ ഞാൻ മാറ്റിവച്ചിരുന്നു. തിരികെ കോടതിയിൽ വന്നപ്പോൾ രണ്ട് മിനിട്ടിനുള്ളിൽ ഫോൺ കൊടുക്കുകയും ചെയ്തു. ഞാൻ ചെയ്ത തെറ്റെന്താണ്? മൊബൈൽ ഫോൺ കൊണ്ടുവരാത്തതാണോ? യൂത്ത് കോൺഗ്രസിൻ്റെ ഉയർന്ന പൊസിഷനിലുള്ള ആളെന്ന നിലയിൽ തുടർച്ചയായി കേരളത്തിൽ സമരങ്ങൾ നടന്നപ്പോൾ, മുഖ്യമന്ത്രി യാത്ര ചെയ്തപ്പോൾ എല്ലായിടത്തും പത്തോ ഇരുന്നൂറോ സ്ഥലങ്ങളിൽ യൂത്ത് കോൺഗ്രസ് സമരം ചെയ്തപ്പോൾ, ഫ്ലൈറ്റിൽ അതിൻ്റെ ഭാഗമായി സമരം ചെയ്തപ്പോൾ ആ പ്രവർത്തകർക്കൊപ്പം നിന്നതാണോ ഞാൻ ചെയ്ത തെറ്റ്? ആ സമരത്തിനുള്ള തെറ്റെന്താണ്? നിയമപരമായ എല്ലാ നിഷ്കർഷകളും പാലിച്ചുകൊണ്ട് സമാധാനപരമായി പ്രതിഷേധം പ്രതിഷേധം എന്ന രണ്ടുവാക്ക് രണ്ട് യുവാക്കൾ പറഞ്ഞത്. കേരളം ഒരു ബനാന റിപ്പബ്ലിക്കെന്ന് പറയാൻ കാരണം, ഇപി ജയരാജൻ ഇന്നലെ വൈകുന്നേരം ട്രെയിൻ പിടിച്ച് കണ്ണൂരെത്തി. സമാധാനപരമായി സമരം ചെയ്തവർക്കെതിരെയും എനിക്കെതിരെയും വധശ്രമം പോലും ചുമത്തി. ഇത് കേരളമാണോ ഇത്?”- കെ.എസ് ശബരിനാഥൻ പറഞ്ഞു.

Read Also: കെ.എസ്.ശബരിനാഥന് ജാമ്യം; വഞ്ചിയൂര്‍ കോടതിക്ക് മുന്‍പില്‍ സിപിഐഎം പ്രതിഷേധം

“സമരങ്ങൾ പിഴയല്ല. സമരങ്ങൾ പിഴയാണെന്ന് ചില സർക്കാരുകൾ തീരുമാനിക്കുമ്പോൾ അതിനോടൊപ്പം നൃത്തം ചെയ്യാൻ യൂത്ത് കോൺഗ്രസിനെപ്പോലെ ഒരു പ്രതിപക്ഷ സമര സംഘടനയ്ക്ക് കഴിയില്ല. ലെവൽ വൺ ഒഫൻസ് എന്നാൽ വിമാനത്തിനകത്ത് ചെയ്യുന്ന ഏറ്റവും ചെറിയ ഒരു ഒഫൻസാണ്. മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചു എന്നൊക്കെ പറയുമ്പോഴാണ് പ്രശ്നമുണ്ടാവുന്നത്. ഗൂഢാലോചനക്കേസ് എടുത്തോട്ടെ. ഒരുമാതിരി കേന്ദ്ര സർക്കാർ ചെയ്യുന്നതുപോലെ, പുടിൻ ചെയ്യുന്നതുപോലെയൊക്കെ ചെയ്യാൻ ശ്രീ പിണറായി വിജയൻ ചെയ്യാൻ ശ്രമിച്ചാൽ അത് ഭീരുത്വമാണ്.”- ശബരിനാഥൻ കൂട്ടിച്ചേർത്തു.

Story Highlights: ks sabarinathan response twentyfour

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here