‘അധ്യക്ഷനാകാന്‍ എന്തുകൊണ്ടും യോഗ്യന്‍’; ശശി തരൂരിനെ പിന്തുണച്ച് കെ എസ് ശബരീനാഥന്‍

കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ യോഗ്യന്‍ ശശി തരൂരെന്ന് കോണ്‍ഗ്രസ് നേതാവ് എസ് ശബരീനാഥന്‍. ബിജെപിയെ നേരിടാന്‍ കഴിവുള്ളയാളാണ് ശശി തരൂര്‍. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം നടക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും ട്വന്റിഫോറിനോട് പറഞ്ഞു.(KS Sabarinathan supports Shashi Tharoor)
‘കുറേ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞടുപ്പ് വരുന്നത്. നെഹ്‌റു കുടുംബം തന്നെയാണ് അതിന് വഴിയൊരുക്കിയത്. കുടുംബത്തില്‍ നിന്ന് ആരും മത്സരിക്കുന്നില്ലെന്ന് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പറഞ്ഞത് സ്വാഗതാര്‍ഹമായ തീരുമാനമായിരുന്നു. അതിന് ശേഷം ആരാണ് അധ്യക്ഷനാകുക എന്ന ചോദ്യം വന്നു. അതിനെന്തുകൊണ്ടും യോഗ്യനായ ആളാണ് ശശി തരൂര്‍.
Read Also: നെഹ്റു കുടുംബത്തിൻ്റെ പിന്തുണ ഖാർഗെയ്ക്ക്; ദിഗ്‌വിജയ് സിംഗ് പിന്മാറിയേക്കും
ആര്‍എസ്എസിന്റെയും ബിജെപിയുടെയും വര്‍ഗീയ അജണ്ടകളെ ഏറ്റവും കൃത്യമായി എതിര്‍ക്കുന്ന രണ്ടാളുകളാണ് ശശി തരൂരും രാഹുല്‍ ഗാന്ധിയും. കോണ്‍ഗ്രസിന്റെ ചരിത്രം ഇന്നത്തെ കാലത്തെ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് ജനങ്ങളോട് സംവദിക്കാന്‍ ശശി തരൂരിനാകും.
Read Also: പോപ്പുലര്‍ ഫ്രണ്ടിന് സഹായം നല്‍കി, കോണ്‍ഗ്രസിനെ നിരോധിക്കണം; കര്‍ണാടക ബിജെപി അധ്യക്ഷന്‍
ആ ചരിത്രത്തിന് ഇന്നത്തെ കാലത്ത് എന്താണ് പ്രസക്തി, ഭാവിയില്‍ എന്താണ് എന്നൊക്കെ നയരൂപം നടത്തണമെങ്കിലും ഏറ്റവും കഴിവുളളയാള്‍ ശശി തരൂരാണ്. ബിജെപിയെയും ആംആദ്മിയെയും തുല്യമായി ആക്രമിച്ച് കോണ്‍ഗ്രസിനെ വളര്‍ത്താന്‍ അദ്ദേഹത്തിനാകും’. ശബരീനാഥന്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു.
Story Highlights: KS Sabarinathan supports Shashi Tharoor in congress president election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here