60 വർഷം ഭരിച്ചിട്ടും കോൺഗ്രസിന് ചെയ്യാനാവാത്തത് മോദിജി ചെയ്തു; ഷാഫി പറമ്പിൽ

ഡോളറിനെതിരെ രൂപയുടെ മൂല്യം സര്‍വകാല തകര്‍ച്ചയിലായ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ഷാഫി പറമ്പിൽ എം.എൽ.എയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്. ഇന്ധന വിലയും ഗ്യാസ് വിലയും ക്രമാതീതമായി കൂടിയത് ചൂണ്ടിക്കാട്ടി അച്ഛേദിൻ എന്ന ഹാഷ് ടാഗോടെയായിരുന്നു ഷാഫി പറമ്പലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ( Shafi Parambil mocks Modi for falling value of rupee against dollar )
60 വർഷം ഭരിച്ചിട്ടും കോൺഗ്രസ്സിന് ചെയ്യാൻ സാധിക്കാത്തത് എത്ര പെട്ടന്നാണ് മോദിജി ചെയ്തത്. 40 ആകും 40 ആകും എന്ന് പറഞ്ഞിട്ടിപ്പോ
അര ഡോളറിന് 40 ആയി. ഇന്ധനത്തിന് 100 കടന്നു. ഗ്യാസിന് 1000 വും കടന്നു. ഷാഫി പറമ്പിൽ ഫെയ്സ് ബുക്കിൽ കുറിച്ചു.
Read Also: കാനം പിണറായി വിജയന്റെ വിനീത വിധേയൻ; ഷാഫി പറമ്പിൽ
ഡോളറിനെതിരെ രൂപയുടെ മൂല്യം സര്‍വകാല തകര്‍ച്ചയിലായ വാർത്ത അല്പം മുമ്പാണ് പുറത്തുവന്നത്. ഡോളറുമായുള്ള വിനിമയ മൂല്യം ചരിത്രത്തില്‍ ആദ്യമായി 80 കടന്നു. തിങ്കളാഴ്ച 79.98ല്‍ വിനിമയം അവസാനിപ്പിച്ച രൂപ ഇന്ന് 80 കടന്നു. ഈയാഴ്ച രൂപയുടെ മൂല്യം സ്ഥിരതയില്ലാതെ തുടരും. 80.55 വരെ നിലനില്‍ക്കുന്നൊണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ആഭ്യന്തര ഓഹരി വിപണിയില്‍നിന്ന് വിദേശ നിക്ഷേപത്തിന്റെ പിന്‍വലിയലും ക്രൂഡ് ഓയില്‍ വിലയിലുണ്ടായ കുതിച്ചുചാട്ടവുമാണ് രൂപയുടെ മൂല്യമിടിയാന്‍ കാരണം. ബാരലിന് 102.98 രൂപയായാണ് എണ്ണവില വര്‍ധിച്ചത്. വരും ദിവസങ്ങളില്‍ 79.79, 80.20 എന്ന നിരക്കിലായിരിക്കും രൂപയുടെ വിനിമയമെന്നും വിദഗ്ധര്‍ പറയുന്നു.
Story Highlights: Shafi Parambil mocks Modi for falling value of rupee against dollar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here