ബ്രഷും പേസ്റ്റും വേണ്ട, പല്ല് വൃത്തിയാക്കാൻ ഇനി മൈക്രോബോട്ടുകള്‍

മൈക്രോബോട്ടുകൾ ഉപയോഗിച്ച് ഇനി പല്ലു തേക്കാം. ബ്രഷിനോടും പേസ്റ്റിനോടും ഇനി വിട പറയാം. പല്ല് വൃത്തിയായി സൂക്ഷിക്കാൻ മൈക്രോബോട്ടുകളെ അവതരിപ്പിച്ചിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകർ. ഈ ചെറു റോബോട്ടുകളുടെ സഹായത്തോടെയാണ് ഇനി പല്ല് വൃത്തിയാക്കാം. പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. അയേണ്‍ ഓക്‌സൈഡ് നാനോ പാര്‍ട്ടിക്കിള്‍സ് ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന മൈക്രോബോട്ടുകൾ കാന്തികശേഷി ഉപയോഗിച്ചാണ് ഇവയുടെ ചലനം നിയന്ത്രിക്കുന്നത്. നീളമുളള ഈ നാരുകളുടെ സഹായത്തില്‍ എളുപ്പത്തില്‍ പല്ലുകള്‍ വൃത്തിയാക്കാൻ സാധിക്കുമെന്നും ഗവേഷകർ പറയുന്നു.
ശാരീരികമായി പരിമിതി ഉള്ളവർക്കും കിടപ്പു രോഗികൾക്കും ഈ മൈക്രോബോട്ടുകള്‍ സഹായകമാകുമെന്നാണ് കരുതുന്നത്. മനുഷ്യന്റെ പല്ലില്‍ ഈ മൈക്രോബോട്ട് ടൂത്ത്ബ്രഷിന്റെ പരീക്ഷണവും ഗവേഷകർ നടത്തിയിരുന്നു. പല രൂപത്തിലേക്കും മാറുന്ന ഈ മൈക്രോബോട്ടുകള്‍ വഴി പല്ലുകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കിനെ നീക്കാന്‍ സാധിക്കും. ആന്റിമൈക്രോബൈല്‍സ് ഉപയോഗിച്ച് അപകടകരമായ ബാക്ടീരിയകളെ കൊല്ലാനുള്ള ശേഷിയും ഈ മൈക്രോബോട്ടുകള്‍ക്കുണ്ട്.
മാത്രവുമല്ല നീളം കൂട്ടാനും ചെറിയ പ്രദേശം വൃത്തിയാക്കാനും ഈ മൈക്രോബോട്ടുകളെക്കൊണ്ട് അനായാസം സാധിക്കും. അവയുടെ ഈ സവിശേഷതയാണ് പല്ല് വൃത്തിയാക്കാന്‍ ഉപയോഗിക്കാമെന്ന ചിന്തയിലേക്ക് എത്തിച്ചത്. ഈ മൈക്രോബോട്ടുകൾക്ക് അവയുടെ ചലനങ്ങളെ സ്വയമേ നിയന്ത്രിക്കാൻ സാധിക്കുമെന്ന് മൈക്രോബോട്ടുകള്‍ നിര്‍മിച്ച ഗവേഷകർ പറയുന്നു. കിടപ്പു രോഗികളായവര്‍ക്കും ശാരീരിക പരിമിതികള്‍ ഉള്ളവര്‍ക്കുമെല്ലാം പല്ല് വൃത്തിയാക്കുക എന്നത് പ്രയാസമേറിയ ജോലിയാണ്. അങ്ങനെയുള്ളവർക്ക് ഈ മൈക്രോബോട്ടുകൾ ഏറെ ആശ്വാസമാകും.
Story Highlights: shapeshifting microrobots brush floss teeth
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here