Advertisement

വിമാനത്തിലെ കൈയേറ്റം: ഇ പി ജയരാജനെതിരെ കേസെടുത്തു

July 20, 2022
Google News 2 minutes Read

വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസുകാരെ കയേറ്റം ചെയ്ത കേസില്‍ ഇ പി ജയരാജനെതിരെ കേസെടുത്ത് വലിയതുറ പൊലീസ്. വധശ്രമം, ക്രിമിനല്‍ ഗൂഢാലോചനാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. വിമാനത്തില്‍ പ്രതിഷേധക്കാരെ തള്ളിയ സംഭവത്തില്‍ ഇപി ജയരാജന്‍, മുഖ്യമന്ത്രിയുടെ ഗണ്മാന്‍, പേഴ്‌സണല്‍ സ്റ്റാഫ് എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നിര്‍ദ്ദേശം നല്‍കിയത്.പ്രതിഷേധക്കേസിലെ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദും ആര്‍കെ നവീന്‍ കുമാറുമാന് ഹര്‍ജി സമര്‍പ്പിച്ചത്. (case against e p jayarajan in attack inside flight)

പ്രതിഷേധ സമയത്ത് ഇപി ജയരാജന്‍ കയ്യേറ്റം ചെയ്തു എന്ന് ഹര്‍ജിയില്‍ ഇവര്‍ സൂചിപ്പിച്ചു. ഇപി ജയരാജന്‍ കഴുത്തില്‍ കുത്തിപ്പിടിച്ചെന്നും കഴുത്തില്‍ കുത്തിപ്പിടിച്ച് മുഖത്തടിച്ചു എന്നും തള്ളിയിട്ടു എന്നും ഹര്‍ജിയില്‍ സൂചിപ്പിക്കുന്നു. മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാല്‍ ജീവനോടെയിരിക്കില്ല എന്ന് ഭീഷണിപ്പെടുത്തി. പ്രതിഷേധം എന്ന മുദ്രാവാക്യം വിളിച്ചതിനായിരുന്നു ആക്രമണം എന്നും ഹര്‍ജിയില്‍ പറയുന്നു.

വിമാനത്തിലെ പ്രതിഷേധത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ കെ എസ് ശബരീനാഥന്‍ അറസ്റ്റിലായിരുന്നു. കെ എസ് ശബരിനാഥന്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ചോദ്യം ചെയ്യലിന്റെ പശ്ചാത്തലത്തിലാണ് ശബരിനാഥന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഹര്‍ജി പരിഗണിക്കും വരെ ശബരിനാഥനെ അറസ്റ്റ് ചെയ്യരുതെന്ന് അന്വേഷണ സംഘത്തിന് കോടതി വാക്കാല്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇത് മറികടന്നായിരുന്നു അറസ്റ്റ്. എന്നാല്‍, ശബരിനാഥന് ഇന്നലെത്തന്നെ ജാമ്യം ലഭിച്ചു.

Story Highlights: case against e p jayarajan in attack inside flight

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here