Advertisement

‘അന്വേഷണത്തിന് ഉത്തരവിടേണ്ടത് കോടതിയുടെ ചുമതല; തിരിച്ചടിയെന്നത് മാധ്യമ വ്യാഖ്യാനം’ : ഇ.പി ജയരാജൻ

July 20, 2022
Google News 3 minutes Read
case not a setback says ep jayarajan

വിമാനത്തിൽ പ്രതിഷേധക്കാരെ തള്ളിയ കേസിൽ അന്വേഷത്തിനോട് പൂർണമായും സഹകരിക്കുമെന്ന് ഇ.പി ജയരാജൻ. കേസിൽ തനിക്ക് തിരിച്ചടിയില്ലെന്നും അത് മാധ്യമ വ്യാഖ്യാനമാണെന്നും ഇ.പി ജയരാജൻ വ്യക്തമാക്കി. ( case not a setback says ep jayarajan )

‘മജിസ്‌ട്രേറ്റ് കോടതിയിൽ ഒരു പരാതി ലഭിച്ചാൽ മജിസ്‌ട്രേറ്റിന്റെ ഉത്തരവാദിത്തമാണ് ആ കേസ് അന്വേഷിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഏൽപ്പിക്കാൻ. അതാണ് ഈ കേസിലും നടന്നത്. രണ്ട് വധശ്രമക്കേസുൾപ്പെടെയുള്ള വ്യക്തിയെ ‘കുഞ്ഞ്’ എന്നാണ് കോൺഗ്രസ് നേതാക്കൾ വിശേഷിപ്പിച്ചത്. തെറ്റിനെ മറച്ച് പിടിക്കാനുള്ള ഈ ശ്രമവും, കേസിൽ ആർക്കെല്ലാം പങ്കുണ്ടെന്നതിലും അന്വേഷണം ആവശ്യപ്പെടാനൊരുങ്ങുകയാണ് ഡിവൈഎഫ്‌ഐയും’- ഇ.പി ജയരാജൻ പറഞ്ഞു.

Read Also: വിമാനത്തിൽ പ്രതിഷേധക്കാരെ തള്ളിയ സംഭവം; ഇപി ജയരാജനെതിരെ കേസെടുക്കാൻ കോടതി നിർദേശം

എം. എം മണി പ്രസ്താവന തിരുത്തിയതിനെ കുറിച്ചും ഇ.പി ജയരാജൻ പ്രതികരിച്ചു. ‘ ഒരു കാലത്ത് ഭൂമി പരന്നതാണ് എന്നായിരുന്നു. ഇന്ന് ഭൂമി അണ്ഡാകൃതിയിലാണെന്ന് കണ്ടെത്തി. അതുകൊണ്ട് തന്നെ ഇന്നത്തെ ശരി നാളത്തെ തെറ്റായിരിക്കാം’ – ഇ.പി ജയരാജൻ പറഞ്ഞു.

Story Highlights: case not a setback says ep jayarajan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here