Advertisement

പാക്ക് ബോട്ട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 26 ആയി

July 20, 2022
1 minute Read

പാകിസ്താനിൽ വിവാഹസംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 26 ആയി. 27 പേരെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തിങ്കളാഴ്ച ഖോർ ഗ്രാമത്തിൽ നിന്ന് രണ്ട് ബോട്ടുകളിലായി വിവാഹ സംഘം മച്ച്‌കെയിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.

രണ്ട് കുട്ടികളും ഒരു സ്ത്രീയുമുൾപ്പെടെ 26 പേരാണ് ബോട്ട് ദുരന്തത്തിൽ മരിച്ചത്. മൃതദേഹങ്ങൾ സിന്ധിലെ പൂർവ്വികരുടെ ശ്മശാനത്തിൽ സംസ്കരിച്ചു. യാത്രക്കാരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. 90 ഓളം പേരെ മുങ്ങല്‍ വിദഗ്ധര്‍ രക്ഷപ്പെടുത്തി. സംഘം സഞ്ചരിച്ചിരുന്ന ബോട്ടുകളിലൊന്ന് അമിതഭാരത്തെ തുടർന്ന് മറിയുകയായിരുന്നു. പഞ്ചാബ്-സിന്ധ് അതിർത്തിക്ക് സമീപമാണ് അപകടം.

Story Highlights: Death toll in Pakistan boat tragedy reaches 26

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top