Advertisement

‘ആക്രമണത്തിൽ 20 ലക്ഷത്തിന്റെ നഷ്ടമുണ്ടായി’; നീറ്റ് പരീക്ഷാ വിവാദത്തിൽ പ്രതികരിച്ച് കോളജ് മാനേജ്മെൻ്റ്

July 20, 2022
Google News 2 minutes Read
neet controversy marthoma college

നീറ്റ് പരീക്ഷാവിവാദവുമായി ബന്ധപ്പെട്ട് നടന്ന ആക്രമണങ്ങളിൽ കോളജിന് 20 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് ആയൂർ മാർത്തോമ കോളജ് മാനേജ്മെൻ്റ്. മാനേജ്മെൻ്റിനു വേണ്ടി സെക്രട്ടറി ഡോ. കെ ഡാനിയൽ കുട്ടിയാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. കോളജിന് വരും ദിവസങ്ങളിൽ സംരക്ഷണം നൽകാൻ അഭ്യർത്ഥിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. (neet controversy marthoma college)

“കോളജിന് വരും ദിവസങ്ങളിൽ സംരക്ഷണം നൽകാൻ അഭ്യർത്ഥിച്ചിട്ടുണ്ട്. ഒരു ചെറുപ്പക്കാരൻ നീണ്ട വടിയുമായി മതിൽ ചാടിക്കടന്ന് അടിയ്ക്കുന്നത് നിങ്ങൾ കണ്ടില്ലേ? 13 ജനാലകളാണ് തകർന്നത്. മനപൂർവം നാശനഷ്ടമുണ്ടാക്കാനുള്ള ശ്രമമാണ്. 20 ലക്ഷത്തിൻ്റെ നഷ്ടമുണ്ടായി. മാനേജ്മെൻ്റിൻ്റെ ഭാഗത്തുനിന്നും അന്വേഷണമുണ്ടാവും.”- സെക്രട്ടറി പറഞ്ഞു.

നീറ്റ് പരീക്ഷ എഴുതാൻ അടിവസത്രം അഴിച്ച് പരിശോധന നടത്തിയ സംഭവത്തിൽ പ്രതികരണവുമായി ഗവർണർ. സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ 24നോട് പറഞ്ഞു. വിഷയത്തിൽ പരാതി ലഭിച്ചാൽ ഉറപ്പായും ഇടപെടും. പെൺകുട്ടികളുടെ അന്തസ്സ് ഹനിക്കുന്ന ഇത്തരം സംഭവങ്ങൾ ഉണ്ടാകാൻ പാടില്ലെന്നും ഇത് ആവർത്തിക്കാൻ അനുവദിക്കില്ലെന്നും ഗവർണർ 24 നോട് വ്യക്തമാക്കി.

Read Also: അടിവസ്ത്രം അഴിപ്പിച്ച സംഭവം; പരാതി ലഭിച്ചാൽ ഇടപെടുമെന്ന് ഗവർണർ

കൊല്ലം ആയൂരിലെ കോളജിൽ പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രമാണ് ഉദ്യോഗസ്ഥര്‍ അഴിച്ചു പരിശോധിച്ചത്. സംഭവത്തിൽ അപമാനിതയായ പെണ്‍കുട്ടി കൊട്ടാരക്കര ഡിവൈഎസ്പിക്ക് പരാതി നൽകിയതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. സംഭവം വിവാദമായതോടെ നിരവധി പെൺകുട്ടികൾ പരാതിയുമായി രംഗത്തെത്തി. വിദ്യാർത്ഥിനികളുടെ പരാതി അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ എന്‍.ടി.എ നിയോഗിച്ചിട്ടുണ്ട്. 4 ആഴ്ചയ്ക്കകം സമതി റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം.

അടിവസ്ത്രം അഴിപ്പിച്ചതിനെ ന്യായീകരിച്ച് കോൺഗ്രസ് നേതാവ് രം​ഗത്തുവന്നിരുന്നു. നീറ്റ് പരിശോധനയ്ക്ക് ചില നിബന്ധനകളുണ്ടെന്നും അതിനോട് പ്രതികൂലമായി പ്രതികരിച്ചിട്ട് കാര്യമില്ലെന്നും കോൺഗ്രസ് ചടയമംഗലം ബ്ലോക്ക് പ്രസിഡന്റ് വി.ഒ സാജൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കെഎസ്‌യുവും യൂത്ത് കോൺഗ്രസും നടത്തിയ സമരങ്ങളെയും അദ്ദേഹം തള്ളിപ്പറഞ്ഞു. വിദ്യാർത്ഥി സംഘടനകൾ നടത്തിയ സമരം അനാവശ്യമാണെന്നായിരുന്നു വി.ഒ സാജന്റെ പ്രതികരണം.

നീറ്റ് പരീക്ഷയില്‍ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ അഞ്ച് പ്രതികളും റിമാന്‍ഡിലാണ്. കടയ്ക്കല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. കൂടുതല്‍ പ്രതികളെ പിടികൂടാനുള്ളതിനാല്‍ ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

Story Highlights: neet controversy marthoma college press meet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here