Advertisement

വാഹനാപകടം: നവജാത ശിശു മരിച്ചു

July 20, 2022
Google News 2 minutes Read

തൃശൂര്‍ മുളങ്കുന്നത്തുകാവില്‍ കെഎസ്ആര്‍ടിസി ബസും ആംബുലന്‍സും കൂട്ടിയിടിച്ച് നവജാതശിശു മരിച്ചു. നവജാത ശിശുവുമായി പോയിരുന്ന ആംബുലന്‍സ് അപകടത്തില്‍പ്പെടുകയായിരുന്നു. വടക്കാഞ്ചേരി സ്വദേശികളായ ഷഫീഖ്-അന്‍ഷിദ ദമ്പതികളുടെ ഒന്നരമാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. (Newborn baby dies in an accident )

കുഞ്ഞിന് ശ്വാസതടസം നേരിട്ടതിനെത്തുടര്‍ന്നാണ് ആംബുലന്‍സില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അപകടത്തില്‍ ഇവരുടെ രണ്ടാമത്തെ കുഞ്ഞിനും രണ്ട് ബന്ധുക്കള്‍ക്കും ഡ്രൈവര്‍ക്കും പരുക്കേറ്റു.

Story Highlights: Newborn baby dies in an accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here