Advertisement

നെയ്മർ സിറ്റിയിലേക്കെന്ന് അഭ്യൂഹം; തള്ളി ഗ്വാർഡിയോള

July 20, 2022
Google News 1 minute Read

പിഎസ്ജിയുടെ ബ്രസീൽ സൂപ്പർ താരം നെയ്മർ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയിലേക്കെന്ന് അഭ്യൂഹം. ബെർണാഡോ സിൽവയെ പിഎസ്ജിയ്ക്ക് കൈമാറി നെയ്മറെ ക്ലബിലെത്തിക്കാൻ സിറ്റി ശ്രമിക്കുന്നു എന്നാണ് ചില ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ, റിപ്പോർട്ടുകൾ മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള തള്ളി.

“ക്ഷമിക്കണം. വാർത്ത സത്യമല്ല. നിങ്ങൾക്ക് ലഭിച്ച വിവരം തെറ്റാണ്. നെയ്മർ ഒരു അസാമാന്യ താരമാണ്. അറിഞ്ഞിടത്തോളം നല്ല ഒരു മനുഷ്യനുമാണ്. എന്നാൽ ഈ വാർത്ത ശരിയല്ല. എല്ലാ സമ്മറിലും സിറ്റി 150 താരങ്ങളെ സ്വന്തമാക്കുമെന്ന് റിപ്പോർട്ടുകൾ വരാറുണ്ട്.”- ഗ്വാർഡിയോള പറഞ്ഞു.

പിഎസ്ജി പരിശീലകൻ ക്രിസ്റ്റഫെ ഗാൾട്ടിയറിന് ബെർണാഡോ സിൽവയിൽ താത്പര്യം ഉണ്ടെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് നെയ്മറെ നൽകി സിൽവയെ പിഎസ്ജി ടീമിലെത്തിക്കും എന്ന റിപ്പോർട്ടുകൾ ശക്തമായത്. എന്നാൽ ബെർണാഡോ സിൽവയെ വിടാൻ ഗ്വാർഡിയോളയ്ക്ക് താത്പര്യം ഇല്ല.

പിഎസ്ജിയിൽ എംബാപ്പെയും നെയ്മറും തമ്മിലുള്ള ബന്ധം മോശമാണെന്നാണ് റിപ്പോർട്ടുകൾ. നെയ്മറെ ഒഴിവാക്കണം എന്ന് എംബാപ്പെ ആവശ്യപ്പെട്ടെന്നും ഇത് പിഎസ്ജി മാനേജ്‌മെന്റ് അംഗീകരിച്ചു എന്നും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ തന്റെ പദ്ധതികളിൽ നെയ്മർ ഉണ്ടെന്നാണ് പരിശീലകൻ ഗാൾട്ടിയർ പ്രതികരിച്ചത്.

Story Highlights: neymar manchester city pep guardiola

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here