Advertisement

ഇൻസ്റ്റഗ്രാമിൽ മിന്നുംപ്രകടനങ്ങൾ നടത്തുന്നവരാണോ നിങ്ങൾ; ഫ്ലവേഴ്സ് ട്വന്റിഫോർ സോഷ്യൽ മീഡിയ അവാർഡ് നേടാം

July 21, 2022
Google News 2 minutes Read
Social media Awards

സമൂഹ മാധ്യമങ്ങളിൽ തിളക്കമാർന്ന പ്രകടനങ്ങൾ കാഴ്ച വയ്ക്കുന്ന കലാകാരൻമാർക്ക് ആദരവുമായി ട്വന്റിഫോർ ന്യൂസ്. ഇൻസ്റ്റഗ്രാമിൽ മിന്നുംപ്രകടനങ്ങൾ നടത്തുന്നവർക്കാണ് ‘ഫ്ലവേഴ്സ് ട്വന്റിഫോർ സോഷ്യൽ മീഡിയ പുരസ്കാരങ്ങൾ’ വിതരണം ചെയ്യുന്നത്. പതിനൊന്ന് വിഭാഗങ്ങളിലായി നൽകുന്ന അവാർഡുകൾ പ്രേക്ഷകരുടെ വോട്ടിങ്ങിലൂടെയാണ് തെരഞ്ഞെടുക്കുന്നത്. twentyfournews.com/voting എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട ഇൻസ്റ്റ ഇൻഫ്ലുവൻസർക്ക് വോട്ടുചെയ്യാം.

കഴിവും മിടുക്കും കൊണ്ട് സമൂഹമാധ്യമങ്ങളിലൂടെ താരമായവരിൽ നിന്നും പ്രേക്ഷകർ തെരഞ്ഞെടുക്കുന്നവർക്ക് പുരസ്‌കാരശോഭ പകരുകയാണ് 24 ന്യൂസ്. ഇൻസ്റ്റ​ഗ്രാമിലൂടെ ശ്രദ്ധേയരായ താരങ്ങളെയാണ് ഫ്ലവേഴ്സ് ട്വന്റിഫോർ സോഷ്യൽ മീഡിയ പുരസ്കാരം തേടിയെത്തുന്നത്.

ജൂലൈ മുപ്പത് ശനിയാഴ്ച വൈകിട്ട് 4.30ന് കൊച്ചി ലേമെറിഡിയൻ ഹോട്ടലിൽ നടക്കുന്ന മെഗാ ഇവന്റിലാണ് ഫ്ലവേഴ്സ് ട്വന്റിഫോർ സോഷ്യൽ മീഡിയ പുരസ്‌കാരങ്ങൾ സമ്മാനിക്കുന്നത്. ചടങ്ങിനോടനുബന്ധിച്ച് ഇൻസ്റ്റഗ്രാം പ്രതിനിധികളും ക്രിയേറ്റേഴ്സും സോഷ്യൽ മീഡിയ വിദഗ്ദ്ധരും പങ്കെടുക്കുന്ന പ്രത്യേക സെമിനാറും സംഘടിപ്പിക്കും. മാറുന്ന കാലത്തെ മാധ്യമരംഗത്ത് മാറ്റത്തിന്റെ നേർക്കാഴ്ചയായി മാറുകയാണ് ട്വന്റിഫോർ. വാർത്തയിലും ദൃശ്യമികവിലും സാങ്കേതികത്തികവിലും മലയാളി മനസിൽ ആദ്യമെത്തുന്ന പേരായി ട്വന്റിഫോർ മാറിയിരിക്കുന്നു.

ഇഷ്ടപ്പെട്ട ഇൻസ്റ്റ ഇൻഫ്ലുവൻസർക്ക് വോട്ടുചെയ്യാം.
twentyfournews.com/voting

Story Highlights: 24 news social media awards , Instagram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here