Advertisement

അവിവാഹിതയാണെന്ന കാരണത്താല്‍ ഗര്‍ഭച്ഛിദ്രം നിഷേധിക്കാനാകില്ല: സുപ്രിംകോടതി

July 21, 2022
Google News 3 minutes Read

അവിവാഹിതയാണെന്ന കാരണത്താല്‍ ഗര്‍ഭച്ഛിദ്രം നിഷേധിക്കാനാകില്ലെന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രിംകോടതി. സ്ത്രീയുടെ ജീവന് ഭീഷണിയില്ലെങ്കില്‍ ഗര്‍ഭഛിദ്രമാകാമെന്ന് കോടതി നിരീക്ഷിച്ചു. 24 ആഴ്ചയുള്ള ഗര്‍ഭം നീക്കം ചെയ്യണമെന്ന യുവതിയുടെ ആവശ്യം അംഗീകരിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. (Abortion Can’t Be Denied Solely Because Woman Is Unmarried says supreme court)

വിഷയത്തില്‍ ഡല്‍ഹി എയിംസ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് തീരുമാനം എടുക്കണമെന്നാണ് സുപ്രിംകോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. മെഡിക്കല്‍ ഗര്‍ഭഛിദ്ര നിയമത്തില്‍ ഭര്‍ത്താവ് എന്നല്ല പകരം പങ്കാളിയെന്നാണ് പറയുന്നത്. അവിവാഹിതരെ കൂടി ഉദ്ദേശിച്ചാണ് നിയമനിര്‍മാണം.ആവശ്യമില്ലാത്ത ഗര്‍ഭത്തിന്റെ വേദനകളിലേക്ക് സ്ത്രീയെ വിടുന്നത് പാര്‍ലമെന്ററി ഉദ്ദേശത്തിന് എതിരായി പോകുമെന്നും സുപ്രിംകോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണങ്ങള്‍

അവിവാഹിതയാണെന്ന കാരണത്താല്‍ ഗര്‍ഭഛിദ്രം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതിയുടെ നിലപാട് അംഗീകരിക്കാനാകില്ലെന്നും സുപ്രിംകോടതി പറഞ്ഞു.

Story Highlights: Abortion Can’t Be Denied Solely Because Woman Is Unmarried says supreme court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here