ദ്രൗപതി മുർമുവിനായി നടന്നത് വ്യാപക ക്രോസ് വോട്ടിംഗ്

എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമുവിനായി വ്യാപക ക്രോസ് വോട്ടിംഗ്. 17 എംപിമാരും 104 എംഎൽഎമാരും ദ്രൗപദി മുർമുവിന് അനുകൂലമായി ക്രോസ് വോട്ട് ചെയ്തു. ( droupadi murmu cross voting )
നിയുക്ത പ്രസിഡന്റ് ദ്രൗപദി മുർമുവിന് അഭിനന്ദന പ്രവാഹമാണ് വരുന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങി നിരവധി പേർ അഭിനന്ദനവുമായി രംഗത്ത് വന്നു. രാജ്യ ചരിത്രം കുറിച്ചുവെന്നും ജയം ഇന്ത്യക്കാർക്ക് പ്രതീക്ഷ നൽകുന്നുവെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്.
ഈ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ 64 കാരിയായ ദ്രൗപതി മുർമു രചിച്ചത് പുതു ചരിത്രമായി. ഇന്ത്യയിൽ പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ ഗോത്രവർഗ വിഭാഗത്തിലെ സ്ത്രീയാകും ദ്രൗപതി മുർമു. ഒഡീഷ സ്വദേശിനിയായ ദ്രൗപതിയ്ക്ക് ഒഡീഷയിലെ ദളിത് രാഷ്ട്രീയത്തിലുള്ള സ്വാധീനം ചെറുതല്ല. രാഷ്ട്രപതി സ്ഥാനത്തേക്ക് ദ്രൗപതിയെ കൊണ്ടു വരുന്നതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ കണക്കുകൂട്ടലുകളുണ്ടെന്നതിൽ തർക്കമില്ല. ആദ്യ ദളിത് രാഷ്ട്രപതി വഴി ദളിത് വിഭാഗവുമായി കൂടുതല്‍ അടുക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.
1958 ജൂണ്‍ 20ന് ഒഡിഷയിലെ ബൈഡപ്പോസി ഗ്രാമത്തിലാണ് ദ്രൗപദിയുടെ ജനനം. സന്താള്‍ വശജയാണ് ദ്രൗപദി. ജാര്‍ഖണ്ഡിന്റെ ആദ്യ വനിതാ ഗവര്‍ണര്‍ എന്ന നേട്ടവും ദ്രൗപദിയുടെ പേരിലാണ്. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിലെ ഗവര്‍ണറായ ആദ്യ ആദിവാസി വനിത എന്ന നേട്ടവും ദ്രൗപദിക്കാണ്. ഒഡിഷയില്‍ 2000 മുതല്‍ 2004 വരെയുള്ള കാലയളവില്‍ വാണിജ്യ-ഗതാഗത വകുപ്പ്, ഫിഷറീസ് വകുപ്പ് എന്നിവ കൈകാര്യം ചെയ്തിരുന്നു. പരേതനായ ശ്യാം ചരണ്‍ മുര്‍മുവാണ് ദ്രൗപദിയുടെ ഭര്‍ത്താവ്.
2000 മുതല്‍ 2014 വരെ റയ്‌റങ്ക്പൂര്‍ അസംബ്ലിനിയോജക മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായിരുന്നു ദ്രൗപതി. 2000 മുതല്‍ 2002 വരെ ഒഡീഷയിലെ ബിജു ജനതാദള്‍, ബിജെപി സഖ്യ സര്‍ക്കാരില്‍ സ്വാതന്ത്ര ചുമതലയുള്ള വാണിജ്യ ഗതാഗതമന്ത്രിയായിരുന്നു. 2015ലാണ് ഝാര്‍ഖണ്ഡ് ഗവര്‍ണറാകുന്നത്.
Story Highlights: droupadi murmu cross voting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here