Advertisement

വിദേശത്തല്ല, ഡിയാസ് ഐഎസ്എലിൽ തന്നെയുണ്ട്; ഇനി മുംബൈ സിറ്റിയിൽ കളിക്കും

July 21, 2022
Google News 7 minutes Read
Mumbai City Pereyra Diaz

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി തകർപ്പൻ പ്രകടനം നടത്തിയ അർജൻ്റൈൻ മുന്നേറ്റ താരം പെരേര ഡിയാസ് മുംബൈ സിറ്റി എഫ്സിയിൽ. ബ്ലാസ്റ്റേഴ്സ് ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് മുംബൈ ഡിയാസിൻ്റെ സൈനിങ് പ്രഖ്യാപിച്ചത്. ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരുമെന്നായിരുന്നു ആദ്യം പുറത്തുവന്ന സൂചനയെങ്കിലും അതിനെക്കാൾ മികച്ച ഓഫർ മുന്നോട്ടുവച്ച മുംബൈ സിറ്റിയിൽ ചേക്കേറാൻ ഡിയാസ് തീരുമാനിക്കുകയായിരുന്നു. (Mumbai City Pereyra Diaz)

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി എട്ട് ഗോളുകളും ഒരു അസിസ്റ്റുമാണ് ഡിയാസ് നേടിയത്. ഫൈനൽ വരെയെത്തിയ ബ്ലാസ്റ്റേഴ്സിൻ്റെ പ്രകടനത്തിൽ ഡിയാസ് നിർണായക പ്രകടനങ്ങളാണ് നടത്തിയത്.

അർജൻ്റൈൻ ക്ലബായ പ്ലാറ്റൻസിൽ നിന്ന് വായ്പാടിസ്ഥാനത്തിലെത്തിയ ഡിയാസ് കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി ഗംഭീര പ്രകടനം നടത്തിയിരുന്നു. അതുകൊണ്ട് തന്നെ താരം തിരികെ പ്ലാറ്റൻസിലേക്ക് പോകുമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ട്. എന്നാൽ, പ്ലാറ്റൻസുമായുള്ള കരാർ അവസാനിപ്പിച്ച് ഡിയാസ് ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പുവക്കുമെന്ന് പിന്നീട് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഈ റിപ്പോർട്ടുകളൊക്കെ അസ്ഥാനത്താക്കി താരം ക്ലബ് വിട്ടു. അപ്പോഴും എങ്ങോട്ടേക്കാണ് ഡിയാസിൻ്റെ പോക്ക് എന്ന് വ്യക്തമായില്ല.

Read Also: ടീമിൽ നിലനിർത്താനുള്ള ശ്രമങ്ങൾ വിജയിച്ചില്ല; ഡിയാസ് ബ്ലാസ്റ്റേഴ്സ് വിട്ടു

ഡ്യുറൻഡ് കപ്പിൻ്റെ ഗ്രൂപ്പുകൾ പ്രഖ്യാപിച്ചിരുന്നു. ഐഎസ്എൽ ക്ലബായ കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ഡിയിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഒഡീഷ എഫ്സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നീ ഐഎസ്എൽ ക്ലബുകൾക്കൊപ്പം ഐലീഗ് ക്ലബ് സുദേവ ഡൽഹി എഫ്സി, ആർമി ഗ്രീൻ എന്നീ ടീമുകളാണ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾ. ഡ്യുറൻഡ് കപ്പിൻ്റെ 131ആം പതിപ്പാണ് അടുത്ത മാസം ആരംഭിക്കുന്നത്.

ഗ്രൂപ്പുകൾ

Group A: FC Goa, Mohammedan SC, Bengaluru FC, Jamshedpur FC, Indian Air Force

Group B: SC East Bengal, ATK Mohun Bagan, Mumbai City FC, Rajasthan United FC, Indian Navy

Group C: NEROCA FC, TRAU FC, Hyderabad FC, Chennaiyin FC, Army Red

Group D: Odisha FC, NorthEast United FC, Kerala Blasters FC, Sudeva Delhi FC, Army Green

അതേസമയം, കേരള ബ്ലാസ്റ്റേഴ്സ് പരിശീലനത്തിനായി വിദേശത്ത് പോകുമെന്നാണ് റിപ്പോർട്ട്. ഫസ്റ്റ് ടീം യുഎഇയിലായിരിക്കുന്നതിനാൽ ഡ്യുറൻഡ് കപ്പിൽ രണ്ടാം നിര ടീമിനെയാവും ബ്ലാസ്റ്റേഴ്സ് അയക്കുക. ഓ​ഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 18 വരെയാണ് ഡ്യുറൻഡ് കപ്പ്.

Story Highlights: Mumbai City signed Jorge Pereyra Diaz

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here