Advertisement

തൃശൂരിൽ മദ്യലഹരിയില്‍ മത്സരിച്ച് കാറോടിച്ച് അപകടം; ടാക്സി യാത്രക്കാരന്‍ മരിച്ചു

July 21, 2022
Google News 1 minute Read

തൃശൂര്‍ കൊട്ടേക്കാട് മദ്യലഹരിയില്‍ മത്സരിച്ച് കാറോടിച്ച് അപകടം. മത്സരയോട്ടത്തിനിടെ കാര്‍ ഇടിച്ച് ടാക്സി യാത്രക്കാരന്‍ മരിച്ചു. പാടുക്കാട് സ്വദേശി രവിശങ്കര്‍(67) ആണ് മരിച്ചത്. അപകടത്തിൽ ടാക്സിയുടെ ഡ്രൈവറടക്കം നാല് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. രാത്രി ഒമ്പതുമണിയോടെയാണ് അപകടമുണ്ടായത്.

മദ്യപസംഘത്തിന്റെ മത്സരയോട്ടമാണ് അപകടത്തിന് കാരണമെന്നാണ് ദൃക്സാക്ഷികളായ നാട്ടുകാരുടെ ആരോപണം. പരുക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read Also: വാഹനാപകടം: നവജാത ശിശു മരിച്ചു

Story Highlights: One Killed In Vehicle Accident Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here