എലിസബത്ത് രാജ്ഞിയേക്കാൾ സമ്പന്ന; അക്ഷത മൂർത്തിയുടെ ആസ്തി എത്ര ?

യു.കെ പ്രധാനമന്ത്രി പദത്തിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്ന റിഷി സുനകും ഭാര്യയും പ്രശസ്ത വ്യവസായിയുമായ അക്ഷത മൂർത്തിയുമാണ് ഇന്റർനെറ്റ് സ്പോട്ട്ലൈറ്റിൽ ഇന്ന്. റിഷി സുനകിന്റെ പ്രതികരണത്തിനായി പുറത്ത് കാത്ത് നിന്ന മാധ്യമ പ്രവർത്തകർക്ക് ചായ വിളമ്പിയ ചായ കപ്പിന്റെ വില പുറത്തറിഞ്ഞത് മുതൽ വിവാദത്തിലായതാണ് അക്ഷത സുനക്. ഒരു കപ്പിന് മൂവായിരം രൂപ വില വരുമെന്നിരിക്കെ ഇവരുടെ ആസ്തി എത്രയാകും എന്നാണ് ലോകം തല പുകഞ്ഞ് ആലോചിച്ചത്. എന്നാൽ കേട്ടോളൂ, എലിസബത്ത് രാജ്ഞിയേക്കാൾ സമ്പന്നാണ് അക്ഷത മൂർത്തിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്ന്. ( rishi sunak akshatha murthy net worth )
മന്ത്രിസഭയിൽ ഉണ്ടായിരുന്ന കാലത്ത് തന്നെ ഏറ്റവും ധനികനായ എംപിയെന്നാണ് റിഷി സുനക് അറിയപ്പെട്ടിരുന്നത്. ബാങ്കറായിരുന്ന കാലത്ത് റിഷി സുനക് സമ്പാദിച്ച പണം കൊണ്ടല്ല, മറിച്ച് ഇൻഫോസിസ് സ്ഥാപകനായ നാരായണ മൂർത്തിയിൽ നിന്നും മകൾ അക്ഷതാ മൂർത്തിക്ക് ലഭിച്ച സ്വത്തും ഒപ്പം അവർ സ്വപ്രയത്നത്താൽ കെട്ടിപ്പടുത്ത വ്യവസായ സംരംഭവുമാണ് റിഷിയെ ധനികനാക്കിയത്.
അക്ഷത ഡിസൈൻസ് എന്ന ഫാഷൻ ബ്രാൻഡിന്റെ സ്ഥാപകയും ടെൻഡ്രിസിന്റെ മാർകറ്റിംഗ് ഡയറക്ടറും ഇൻഫോസിസ് സ്റ്റേക്ക് ഹോൾഡറുമാണ് അക്ഷത മൂർത്തി. 500 മില്യൺ യൂറോയാണ് അക്ഷതയുടെ ആസ്തി. അതായത് 40696274035.00 രൂപ. 470 മില്യൺ യൂറോയാണ് എലിസബത്ത് രാജ്ഞിയുടെ ആസ്തി.
1980 ൽ ജനിച്ച അക്ഷത മൂർത്തി 2009 ലാണ് റിഷി സുനകിനെ വിവാഹം കഴിക്കുന്നത്. ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു. അക്ഷതയും റിഷിയും സ്റ്റാൻഫോർഡ് സർവകലാശാലയിലാണ് പഠിച്ചിരുന്നത്. ഇരുവരുടേയും സൗഹൃദം പതിയേ പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. അക്ഷത തന്നെയാണ് അച്ഛനോട് റിഷിയെ കുറിച്ച് പറയുന്നത്. റിഷിയെ കണ്ടതിന് ശേഷം തനിക്ക് എന്താണ് തോന്നിയതെന്ന് ഒരിക്കൽ നാരായണ മൂർത്തി അക്ഷതയ്ക്കെഴുതിയ കത്തിൽ വ്യക്തമാക്കിയിരുന്നു.

“ ആദ്യം റിഷിയെ കണ്ടപ്പോൾ നീ പറഞ്ഞത് പോലെ തന്നെ ബുദ്ധിമാനും, സുന്ദരനും, അതിലേറെ സത്യസന്ധനുമാണെന്ന് മനസിലായി. നിന്റെ ഹൃദയം കവർന്നെടുക്കാൻ അവനെ നീ അനുവദിച്ചത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലായി “ – നാരായണ മൂർത്തി കുറിച്ചത് ഇങ്ങനെ.
2009ൽ ബംഗളൂരുവിൽ വച്ച് ചെറിയ ചടങ്ങിലാണ് ഇരവരും വിവാഹിതരായത്. തുടർന്ന് ലീലാ പാലസിലെ ദ ബോൾറൂമിൽ റിസപ്ഷൻ നടന്നിരുന്നു. ഇരുവർക്കും രണ്ട് കുട്ടികളുണ്ട്. കൃഷ്ണയും അനൗഷ്കയും.

റഷ്യ -യുക്രൈൻ യുദ്ധ പശ്ചാത്തലത്തിലും അക്ഷത മൂർത്തി വിവാദത്തിൽ അകപ്പെട്ടിരുന്നു. അക്ഷതയ്ക്ക് റഷ്യയിൽ ബിസിനസ് ഉണ്ടെന്നായിരുന്നു ആരോപണം. എന്നാൽ ഈ വാർത്ത റിഷി സുനക് തള്ളിയിരുന്നു.
Story Highlights: rishi sunak akshatha murthy net worth
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here