‘ഒരു പരീക്ഷ ഫലമല്ല നിങ്ങളെ നിര്‍ണയിക്കുന്നത്, വരും കാലങ്ങളിൽ കൂടുതൽ വിജയം നേടും’; പ്രധാനമന്ത്രി

ഒരു പരീക്ഷ ഫലമല്ല നിങ്ങളെ നിര്‍ണയിക്കുന്നത്. വരും കാലങ്ങളിൽ നിങ്ങൾ കൂടുതൽ വിജയം നേടും സിബിഎസ്ഇ ഫലം വന്നതിന് പിന്നാലെ വിദ്യാർത്ഥികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചില വിദ്യാർത്ഥികൾ പരീക്ഷ ഫലങ്ങളിൽ സന്തുഷ്ടരായിരിക്കില്ല. ഒരു പരീക്ഷ ഫലമല്ല നിങ്ങളെ നിര്‍ണയിക്കുന്നത്. വരും കാലങ്ങളിൽ നിങ്ങൾ കൂടുതൽ വിജയം നേടുമെന്ന് എനിക്ക് ഉറപ്പുണ്ടെന്ന് മോദി ട്വീറ്റ് ചെയ്തു.(narendramodi about cbse 2022 results)
Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച
‘നിങ്ങൾക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങളോർത്ത് വിഷമിക്കരുത്. നിങ്ങളുടെ ശക്തി കേന്ദ്രങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. മറ്റുള്ളവരെ അനുകരിക്കാതെ നിങ്ങൾക്ക് ഇഷ്ട്ടമുള്ളത് ചെയ്യുക. പരീക്ഷയുമായി ബന്ധപ്പെട്ട സമ്മർദ്ദങ്ങളെയും ഉത്കണ്ഠകളെയും കുറിച്ചുള്ള വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക്’ മറുപടി നൽകിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ഈ വർഷത്തെ സിബിഎസ്ഇ പരീക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്ന വിഡിയോ പങ്കുവച്ചാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
സിബിഎസ്ഇയുടെ പത്താം ക്ലാസ്, പ്ലസ്ടു ഫലങ്ങൾ ഇന്നാണ് പ്രഖ്യാപിച്ചത്. പ്ലസ്ടു വിജയ ശതമാനം 92.71വും പത്താം ക്ലാസിൽ 94.40 ശതമാനമാണ്. പ്ലസ് വണ്‍ പ്രവേശനം അനന്തമായി നീട്ടിക്കൊണ്ടു പോകാന്‍ കഴിയില്ലെന്ന് ഇന്ന് രാവിലെ മാധ്യമങ്ങളെ കണ്ട വിദ്യാഭ്യാസ മന്ത്രിയും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഫലം പ്രഖ്യാപിച്ചത്. ഫലം വന്നതോടെയാണ് വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.
Story Highlights: narendramodi about cbse 2022 results
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here