Advertisement

‘പുരസ്‌കാര ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍’; സച്ചിയെ ഓര്‍മിച്ച് പൃഥ്വിരാജ്

July 22, 2022
Google News 3 minutes Read
prithviraj congratulates ayyappanum koshiyum team and sachy

ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ തിളങ്ങി നില്‍ക്കുകയാണ് മലയാള സിനിമ. പൃഥ്വിരാജും ബിജു മേനോനും നിറഞ്ഞാടിയ സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിക്കും നാല് പുരസ്‌കാരങ്ങളാണ് ലഭിച്ചത്. ചിത്രത്തിന് മികച്ച സംവിധായകനുള്ള പുരസ്‌കാരം സച്ചി സ്വന്തമാക്കി. അയ്യപ്പനും കോശിക്കും വേണ്ടി പാടിയ നഞ്ചിയമ്മയാണ് മികച്ച ഗായിക. ഇതേ ചിത്രത്തിലെ തന്നെ അഭിനയത്തിന് ബിജു മേനോന്‍ സഹനടനുള്ള പുരസ്‌കാരവും മാഫിയ ശശി മികച്ച സംഘട്ടനത്തിനുള്ള അവാര്‍ഡും സ്വന്തമാക്കി.(prithviraj congratulates ayyappanum koshiyum team and sachy)

ഇപ്പോള്‍ പുരസ്‌കാര ജേതാക്കള്‍ക്ക് ആശംസകളറിയിക്കുകയാണ് നടന്‍ പൃഥ്വിരാജും. ബിജു മേനോനൊപ്പം അയ്യപ്പനും കോശിയിലും പൃഥ്വിരാജ് ചെയ്ത കോശി കുര്യന്‍ എന്ന കഥാപാത്രവും തുല്യപ്രേക്ഷക സ്വീകാര്യതയാണ് നേടിയത്.

‘ബിജു ചേട്ടനും നഞ്ചിയമ്മയ്ക്കും അയ്യപ്പനും കോശിയും ചിത്രത്തിലെ മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍. പിന്നെ സച്ചി.. എനിക്ക് എന്ത് പറയണമെന്ന് അറിയില്ല മനുഷ്യാ… എവിടെയായിരുന്നാലും നിങ്ങള്‍ സന്തോഷവാനാണെന്ന് കരുതുന്നു.. എന്നെന്നേക്കുമായി ഞാന്‍ നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു.’. പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

Read Also: ആണത്തത്തിന്റെ ആഘോഷമായ അയ്യപ്പനും കോശിയും; പക്ഷേ ഒരു ട്വിസ്റ്റുണ്ട്

പുരസ്‌കാരം സച്ചിക്ക് സമര്‍പ്പിക്കുന്നുവെന്നായിരുന്നു ബിജു മേനോന്റെ പ്രതികരണം. ‘രണ്ട് വര്‍ഷം മുന്‍പ് കഴിഞ്ഞൊരു സിനിമയാണ് അയ്യപ്പനും കോശിയും. ഒപ്പം ഉണ്ടായിരുന്ന എല്ലാവരോടും സന്തോഷവും നന്ദിയും അറിയിക്കുന്നു. മുന്നോട്ട് പോകുന്നതിനുള്ള പ്രചോദനമാണ് ഓരോ പുരസ്‌കാരവും. നല്ല കഥാപാത്രങ്ങള്‍ കിട്ടുന്നതിന് പുരസ്‌കാരങ്ങള്‍ പ്രചോദനമാണ്’. ബിജു മേനോന്‍ പറഞ്ഞു.

Story Highlights: prithviraj congratulates ayyappanum koshiyum team and sachy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here