ധര്‍മപുരിയിലെ മലയാളികളുടെ കൊലപാതകം; രണ്ട് പ്രതികള്‍ അറസ്റ്റില്‍

തമിഴ്‌നാട് ധര്‍മപുരിയിലെ മലയാളികളുടെ കൊലപാതകത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. സേലം സ്വദേശി ലക്ഷ്മണ്‍, അണ്ണാശാലൈ സ്വദേശി പ്രഭാകരന്‍ എന്നിവരാണ് പിടിയിലായത്. കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നാല് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.(two arrested in malayali’s death in tamilnadu dharmapuri)
തിരുവനന്തപുരം സ്വദേശി നെബിന്‍, എറണാകുളം സ്വദേശി ശിവകുമാര്‍ എന്നിവര്‍ കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട മലയാളികള്‍ക്ക് ഇറീഡിയം ഇടപാടുണ്ടായിരുന്നതായി സ്ഥിരീകരിച്ചെന്ന് പൊലീസ് അറിയിച്ചു. പ്രതികള്‍ രണ്ട് പേരും പിടിയിലായത് അറിഞ്ഞാണ് മറ്റ് പ്രതികള്‍ കോടതിയില്‍ കീഴടങ്ങിയത്. ഇവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇവരെ വിശദമായി തമിഴ്‌നാട് പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
Read Also: ഭർത്യ പീഡനം പൊലീസിൽ അറിയിച്ചു, ഭാര്യയെ പോസ്റ്റിൽ കെട്ടിയിട്ട് ഭർത്താവിൻ്റെ ക്രൂര മർദനം
ഊട്ടിയില്‍ നിന്ന് മടങ്ങിവരവേയാണ് ധര്‍മപുരിയിലെ നല്ലമ്പള്ളി വനമേഖലയില്‍ രണ്ട് മലയാളികളും കൊല്ലപ്പെട്ടത്. ഭൂമി വിറ്റ് മടങ്ങിവരികയായിരുന്നെന്ന വിവരം മാത്രമാണ് ആദ്യമുണ്ടായിരുന്നത്. പിന്നീട് ചില സംശയങ്ങള്‍ തോന്നി, തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ക്ക് ഇറീഡിയം ഇടപാടുള്ളതായി പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു.
Story Highlights: two arrested in malayali’s death in tamilnadu dharmapuri
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here