Advertisement

മെഡിക്കൽ വിദ്യാർത്ഥികളെ തിരികെ എത്തിക്കും; ചൈനീസ് അതോറിറ്റികളുമായി ചർച്ചകൾ പുരോഗമിക്കുന്നു; വി. മുരളീധരൻ

July 22, 2022
Google News 2 minutes Read

കൊറോണയുടെ പശ്ചാത്തലത്തിൽ രണ്ട് വർഷത്തിലധികമായി ഇന്ത്യയിലേക്ക് മടങ്ങാൻ കഴിയാത്ത മെഡിക്കൽ വിദ്യാർത്ഥികളെ തിരികെ എത്തിക്കുന്നതിനായുള്ള നടപടികൾ പുരോഗമിക്കുന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി ഈ വിഷയം ചർച്ച ചെയ്തായി മന്ത്രി വ്യക്തമാക്കി. മെഡിക്കൽ വിദ്യാർത്ഥികളുടെ പഠന പൂർത്തികരണത്തിനായി വിവിധ വഴികളിലൂടെ ശ്രമിക്കുന്നതായി മുരളീധരൻ വ്യക്തമാക്കി.(v muraleedharan about kerala medical students)

Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച

ഇതിനായി ഇരു രാജ്യങ്ങളും ഈ വിഷയത്തിൽ പരസ്പര ചർച്ചകൾ നടത്തുന്നുണ്ട്.പഠനം പൂർത്തിയാക്കാൻ താൽപര്യപ്പെടുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ വിവര ശേഖരണം ഇന്ത്യൻ എംബസി നടത്തിയിരുന്നു. ഇത്തരത്തിലുള്ള വിദ്യാർത്ഥികളുടെ വിവരങ്ങൾ ചൈനയ്‌ക്ക് കൈമാറിയതായും മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ മാസം ഇന്ത്യൻ പൗരന്മാർക്കുള്ള വിസ നയം ചൈനീസ് എംബസി പുതുക്കിയിരുന്നു.ജോലി പുനരാരംഭിക്കുന്നതിനായി എത്താൻ ആഗ്രഹിക്കുന്ന വിദേശ പൗരന്മാരിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും ചൈന വീസ അപേക്ഷകൾ സ്വീകരിക്കാൻ തുടങ്ങുമെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു.

Story Highlights: v muraleedharan about kerala medical students

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here