Advertisement

വ്യാജ ആധാറുമായി 4 ബംഗ്ലാദേശി കുട്ടികൾ പിടിയിൽ; മനുഷ്യക്കടത്തെന്ന് സംശയം

July 23, 2022
Google News 1 minute Read

നാല് ബംഗ്ലാദേശി പെൺകുട്ടികളെ റെയിൽവേ പൊലീസ് രക്ഷപ്പെടുത്തി. ഗുവാഹത്തിയിലെ കാമാഖ്യ റെയിൽവേ ജംക്‌ഷനിലാണ് കുട്ടികളെ കണ്ടെത്തിയത്. ഇവരിൽ നിന്ന് നാല് വ്യാജ ആധാർ കാർഡുകൾ പിടിച്ചെടുത്തു. ഇന്ത്യയിൽ ജോലി നൽകാമെന്ന് പറഞ്ഞ് മനുഷ്യക്കടത്തു സംഘമാണ് ഇവരെ എത്തിച്ചതെന്ന സംശയത്തിലാണ് പൊലീസ്.

ചോദ്യം ചെയ്യലിൽ തങ്ങൾ ബംഗ്ലാദേശിൽ നിന്നുള്ളവരാണെന്ന് കുട്ടികൾ വെളിപ്പെടുത്തി. ജോലി നൽകാമെന്ന് പറഞ്ഞാണ് തങ്ങളെ എത്തിച്ചത്. വ്യാജ ആധാർ കാർഡുകളും തന്നേൽപ്പിച്ചു. അടുത്ത ലക്ഷ്യം ഡൽഹിയാണെന്നും ഇവർ കൂട്ടിച്ചേർത്തു. പൊലീസ് രക്ഷപ്പെടുത്തിയവർ എല്ലാവരും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളാണ്. ഇവർ ത്രിപുരയിൽ നിന്നാണ് വന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Story Highlights: 4 Bangladeshi minor girls rescued from Kamakhya railway junction

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here