Advertisement

ഒരു നേരത്തെ അന്നത്തിനായി ബുദ്ധിമുട്ടുന്ന ധനലക്ഷ്മിക്ക് ലഭിച്ചത് വെള്ള റേഷൻ കാർഡ്‌; ഒരു കോടിയിലൂടെ ദുരിതം പറഞ്ഞ യുവതിക്ക് സർക്കാർ സഹായം

July 23, 2022
Google News 2 minutes Read
gr anil intervenes dhanalakshmi flowers oru kodi

ഫ്‌ലവേഴ്‌സ് ഒരു കോടിയിലൂടെ ദുരിത ജീവിതം പങ്കുവെച്ച ധനലക്ഷ്മിക്ക് സർക്കാർ സഹായം. ഒരു നേരത്തെ അന്നത്തിനായി ബുദ്ധിമുട്ടുന്ന ധനലക്ഷ്മിക്ക് ഉദ്യേഗസ്ഥരുടെ വീഴ്ച മൂലം വെള്ള റേഷൻ കാർഡാണ് ലഭിച്ചിരുന്നത്. വിഷയം ശ്രദ്ധയിൽ പെട്ടതോടെ മന്ത്രി ജി ആർ അനിൽ ഇടപെടുകയും മഞ്ഞ കാർഡ് അനുവദിക്കുകയുമായിരുന്നു. ( gr anil intervenes dhanalakshmi flowers oru kodi )

ജൂലൈ പതിനെട്ടിനാണ് കൊച്ചി ഗാന്ധി നഗർ സ്വദേശിയായ ധനലക്ഷ്മിയുടെ ജീവിതം ഫ്‌ലവേഴ്‌സ് ഒരു കോടിയിലൂടെ ലോകം അറിഞ്ഞത്. കഴിഞ്ഞ ഏഴ് വർഷമായി ധനലക്ഷ്മി ഓട്ടോ ഓടിച്ചാണ് ഉപജിവനം നടത്തുന്നത്. ഓട്ടിസം ബാധിച്ച മകന്റെയും മാനസിക രോഗിയായ അമ്മയുടെയും ചികിത്സ ചിലവ് തങ്ങാവുന്നതിനും അപ്പുറമായിരുന്നു. രണ്ട് മാസം റേഷൻ വാങ്ങാതെ വന്നതോടെ മഞ്ഞ റേഷൻ കാർഡ് വെള്ള കാർഡായി പുതുക്കി വന്നു. സർക്കാർ ഓഫിസുകൾ കയറി ഇറങ്ങി പരാതി നൽകിട്ടും നടപടി ഉണ്ടായില്ലെന്ന് ധനലക്ഷ്മി ഫ്‌ലവേഴ്‌സ് ഒരു കോടിയിൽ പറഞ്ഞിരുന്നു.

Read Also: സംസ്ഥാനത്ത് പുതിയ ലോട്ടറി; വില 50 രൂപ; സമ്മാനം ഒരു കോടി !

‘വെള്ള റേഷൻ കാർഡ് ഒന്നുമാറ്റി കിട്ടാൻ എത്ര തവണ സർക്കാർ ഓഫിസുകളിൽ കയറി ഇറങ്ങി. പക്ഷേ ഫലം ഇല്ല’- ധനലക്ഷ്മി ഒരു കോടിയുടെ എപ്പിസോഡിൽ പറഞ്ഞതിങ്ങനെ. പരിപാടി നേരിട്ട് കണ്ടതോടെ മന്ത്രി ജി ആർ അനിൽ വിഷയത്തിൽ ഇടപ്പെട്ടു.

കാർഡ് കിട്ടിയതിന് പിന്നാലെ നന്ദി പറയാൻ ധനലക്ഷ്മി ഫ്‌ലവേഴ്‌സ് ഓഫീസിലെത്തി. ഫ്‌ലവേഴ്‌സ് ഒരു കോടി ഷോ ഡയറക്ടർ രാകേഷ് പനയാലിനെ കണ്ട് നന്ദിയറിയിച്ചു. ജൂലൈ പത്തൊമ്പതിനാണ് മന്ത്രി സഹായം വാഗ്ദാനം ചെയ്തത്. രണ്ട് ദിവസം കൊണ്ട് നടപടികൾ പൂർത്തിയാക്കി ഇന്നലെ ധനലക്ഷ്മി പുതിയ റേഷൻ കാർഡ് കൈപ്പറ്റി.

Story Highlights: gr anil intervenes dhanalakshmi flowers oru kodi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here