Advertisement

ജിയോയ്ക്ക് 31.1 ലക്ഷം പുതിയ വരിക്കാർ; ബിഎസ്എൻഎല്ലിനും വോഡഫോൺ ഐഡിയയ്ക്കും വൻനഷ്ടം….

July 23, 2022
Google News 2 minutes Read

ട്രായ് അഥവാ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ മേയ് മാസത്തെ വരിക്കാരുടെ കണക്കുകൾ പുറത്ത്. മേയിൽ ജിയോ ഏകദേശം 31.1 ലക്ഷം പുതിയ വരിക്കാരെ ചേർത്തു എന്നാണ് ട്രായിയുടെ റിപ്പോർട്ടിൽ പറയുന്നത്. ജിയോയുടെ എതിർക്കാരായ എയർടെൽ 10.2 ലക്ഷം വരിക്കാരെയും ചേർത്തു. എന്നാൽ ബിഎസ്എൻഎല്ലിനും വോഡഫോൺ ഐഡിയയ്ക്കും വൻ നഷ്ടമാണ് റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നത്. വിഐ യിൽ നിന്ന് 7.59 ലക്ഷം വരിക്കാരും ബിഎസ്എൻഎല്ലിൽ നിന്ന് 5.31 ലക്ഷം വരിക്കാരും സേവനം ഉപേക്ഷിച്ച് പോയത്.

റിപ്പോർട്ടിലെ കണക്കുകൾ അനുസരിച്ച് ഇന്ത്യയിലെ മൊത്തം വയർലെസ് വരിക്കാരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. ഏപ്രിൽ അവസാനത്തിലെ 1,14.26 കോടിയിൽ നിന്ന് മേയ് അവസാനത്തോടെ 1,14.55 കോടിയായി എണ്ണം വർധിച്ചത്. അതായത് 0.25 ശതമാനമാണ് പ്രതിമാസ വളർച്ചാ നിരക്ക്. ടെലികോം വിപണിയുടെ 35.69 ശതമാനം ജിയോയും 31.62 ശതമാനം വിഹിതം എയർടെലും സ്വന്തമാക്കി. വി സ്വന്തമാക്കിയത് വിപണി വിഹിതത്തിന്റെ 22.56 ശതമാനമാണ്. നാലാം സ്ഥാനത്താണ് ബിഎസ്എൻഎൽ. 7.98 ശതമാനം വിഹിതമാണ് വിപണിയിൽ ബിഎസ്എന്നിലുള്ളത്.

ഇന്ത്യയിൽ വയർലൈൻ വരിക്കാരുടെ എണ്ണവും രാജ്യത്ത് വർദ്ധിച്ചിട്ടുണ്ട്. ഏപ്രിൽ അവസാനത്തിൽ 2.51 കോടി വരിക്കാരായിരുന്നു. അതിൽ നിന്ന് മേയ് അവസാനത്തോടെ 2.52 കോടിയായി വർധിച്ചു. ഇത് പ്രതിമാസ വളർച്ചാ നിരക്ക് 0.28 ശതമാനമായാണ് കാണിക്കുന്നത്. വിപണി വിഹിതത്തിന്റെ 28.67 ശതമാനം പിടിച്ചെടുത്ത ഇന്ത്യയിലെ ഏറ്റവും വലിയ വയർലൈൻ സേവന ദാതാവാണ് ബിഎസ്എൻഎൽ എന്ന് ട്രായ് ഡേറ്റ സൂചിപ്പിക്കുന്നു.

Story Highlights: jio adds 3.1 million subscribers vi continues to lose trai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here