പാലമില്ല, സ്ക്കൂളിലേക്കെത്താൻ കയറിൽ തൂങ്ങി നദി കടക്കണം; ഇത് സാഹസികത നിറഞ്ഞ യാത്ര…

പലവിധ സാഹസികതകൾ നമ്മൾ ദൈന്യദിന ജീവിതത്തിൽ നേരിടാറുണ്ട്. എന്നാൽ സ്ക്കൂളിലെത്താൻ ദിവസവും സാഹസികത കാണിക്കേണ്ട അവസ്ഥയാണ് മധ്യപ്രദേശിലെ ഈ കുട്ടികൾക്ക്. നദി മുറിച്ചുകടക്കാൻ പാലമില്ലാത്തതിനാൽ കയറിൽ തൂങ്ങിയാണ് ഇവർ സ്ക്കൂളിലേക്ക് പോകുന്നത്. മധ്യപ്രദേശിലെ ഗുണ ജില്ലയിലെ ഗോച്ച്‌പുര ഗ്രാമത്തിലാണ് ഇങ്ങനെയൊരു അവസ്ഥ. സ്കൂളിലെത്താൻ ഈ ഷോർട്ട് കട്ടാണ് കുട്ടികൾ ഉപയോഗിക്കുന്നത്. വിദ്യാർത്ഥികൾ തങ്ങളുടെ ജീവൻ പണയപ്പെടുത്തി കയറിന്റെ സഹായത്തോടെ സ്‌കൂളിലെത്തുന്നത്.
ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പ്രധാന വഴി ഉപയോഗിച്ച് സ്ക്കൂളിലെത്താം. എന്നാൽ ഈ റോഡിൻറെ അവസ്ഥ വളരെ പരിതാപകരമാണ്. അതുകൊണ്ടാണ് സ്കൂളിലെത്താൻ കുട്ടികൾ ഈ സാഹസികതയ്ക്ക് മുതിരുന്നത്. ഈ കാഴ്ച്ച ഭീതിപ്പെടുത്തുന്നതാണ് എന്നാണ് കണ്ടുനിക്കുന്നവർ പറയുന്നത്. ഗ്രാമത്തിനും കൃഷിയിടങ്ങൾക്കും ഇടയിലൂടെ ഒരു നദി ഒഴുകുന്നതും ഇരു കരകളിലുമായുള്ള രണ്ട് മരങ്ങളിൽ കയറുകൾ കെട്ടിയിരിക്കുന്നത് വിഡിയോയിൽ കാണാം.
People crossing the river with the help of rope risk their lives in #Guna, #MadhyaPradesh #Trending #Viralvideo #India pic.twitter.com/PiIWrfoMdH
— IndiaObservers (@IndiaObservers) July 22, 2022
ഈ കയറിൽ മുറുകെ പിടിച്ചാണ് കുട്ടികൾ നദി നീന്തി കടക്കുന്നത്. ഈ കയറിൽ ബാലൻസ് ചെയ്ത അക്കരയിൽ എത്തുകയാണ് പെൺക്കുട്ടി. നദിയുടെ ആഴം ആറടിയും വീതി ഇരുപത് അടിയുമുള്ളതായി വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു. എന്തായാലും ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Story Highlights: students forced to reach school by crossing river on ropes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here