ഏതുതരം മേയ്ക്കപ്പും മനോഹരമാകാന്‍ ശ്രദ്ധിക്കാം മൂന്ന് അടിസ്ഥാന കാര്യങ്ങള്‍
സ്വന്തം പ്രൊഫഷന്റെ ഭാഗമായോ അല്ലാതെയോ മേയ്ക്കപ്പ് ഉപയോഗിക്കുന്നവരുണ്ട്. എന്തുതന്നെയായാലും മേയ്ക്കപ്പ് ഇഷ്ടമുള്ളവര്‍ക്കെല്ലാം അത് വലിയ ആത്മവിശ്വാസം നല്‍കാറുണ്ട്. ക്യാഷ്വല്‍ ഔട്ട്‌ലുക്കുകള്‍ക്കൊപ്പമുള്ള മേയ്ക്കപ്പായാലും പാര്‍ട്ടി മേയ്ക്കപ്പയാലും മേയ്ക്കപ്പിന്റെ ചില അടിസ്ഥാനതത്വങ്ങള്‍ മനസിലാക്കിയാല്‍ മുഖത്തെ കുറച്ചുകൂടി ആകര്‍ഷകമാക്കാന്‍ സാധിക്കും. നന്നായി മേയ്ക്കപ്പ് ചെയ്യുന്നതിന് വിദഗ്ധര്‍ നിര്‍ദേശിക്കുന്ന മൂന്ന് ടിപ്‌സ് ഇതാ… (three basic makeup tips from experts)
മുഖത്തിനെ മേയ്ക്ക്അപ്പിനായി തയാറാക്കുക
വളരെ ക്ഷീണം തോന്നിക്കുന്ന ഡള്ളായ പ്രസരിപ്പ് നഷ്ടപ്പെട്ട ചര്‍മ്മത്തില്‍ നേരിട്ട് ഫൗണ്ടേഷനും കണ്‍സീലറും ഉള്‍പ്പെടെയുള്ളവയിടുന്നത് നല്ല ഐഡിയയല്ലെന്ന് മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ പറയും. മേയ്ക്കപ്പിന് മുന്‍പ് ഏതെങ്കിലും ക്ലെന്‍സര്‍ ഉപയോഗിച്ച് മുഖം വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. ശേഷം ചര്‍മ്മത്തിന് ഉണര്‍വ് നല്‍കാനായി ടോണറുകളോ മിസ്റ്റുകളോ ഉപയോഗിക്കാം. ഇതിന് ശേഷം മോയ്ച്യുറൈസര്‍ ഉപയോഗിക്കണം. തുറന്നിരിക്കുന്ന വലിയ സുഷിരങ്ങള്‍ പ്രൈമര്‍ ഉപയോഗിച്ച് അടയ്ക്കുക കൂടി ചെയ്ത ശേഷം മേയ്ക്കപ്പ് ചെയ്താല്‍ മുഖം മനോഹരമാകും.
നിങ്ങളുടെ മേയ്ക്കപ്പ് ഉല്‍പ്പന്നങ്ങളെ മനസിലാക്കുക
നിങ്ങളുടെ ബേസ് മേയ്ക്കപ്പിനായി ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളുടെ നിറം മാത്രമല്ല അതിന്റെ രൂപവും ഘടനയുമെല്ലാം മനസിലാക്കിയിരിക്കണം. ഉത്പ്പന്നങ്ങള്‍ ഓയില്‍ ബേസ്ഡ് ആണോ വാട്ടര്‍ ബേസ്ഡ് ആണോ എന്ന് പ്രത്യേകം നോക്കണം. ഓയില്‍ ബേസ്ഡ് ഉല്‍പ്പന്നങ്ങള്‍ വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ചേരുമെങ്കിലും എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ വാട്ടര്‍ ബേസ്ഡ് ഉല്‍പ്പന്നങ്ങള്‍ നോക്കി തെരഞ്ഞെടുക്കണം. ക്രീം രൂപത്തിലുള്ള ഉത്പ്പന്നങ്ങളും ദ്രവ രൂപത്തിലുള്ള ഉത്പ്പന്നങ്ങളും ചര്‍മ്മത്തില്‍ ഉപയോഗിച്ച് അവ പൂര്‍ണമായി ആഗിരണം ചെയ്യപ്പെട്ടതിന് ശേഷം വേണം പൗഡര്‍ രൂപത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് അവ സെറ്റ് ചെയ്യാന്‍.
നിങ്ങളുടെ മുഖത്തിന്റെ ഘടന അറിയുക
നിങ്ങളുടെ മുഖത്ത് ഏറ്റവും ആകര്‍ഷണീയമായ ഫീച്ചേഴ്‌സ് ഏതൊക്കെയെന്ന് കണ്ടെത്തി അതിനെ കൂടുതല്‍ മനോഹരമാക്കുകയാണ് വേണ്ടത്. ഇതിനായി സ്വന്തമായി ഒരു ശൈലി ഉണ്ടാക്കിയെടുക്കുക. ഉദാഹരണത്തിന് നിങ്ങള്‍ക്ക് നീളമുള്ള മെലിഞ്ഞ മൂക്കാണുള്ളതെങ്കില്‍ നോസ് കട്ടിംഗ് പോലുള്ളവ ഒഴിവാക്കുന്നതാണ് നല്ലത്. ചെറിയ കണ്ണുകളാണെങ്കില്‍ വലിപ്പം തോന്നിക്കുന്ന വിധത്തില്‍ നേര്‍ത്ത വരകളായും വലിയ കണ്ണുകളാണെങ്കില്‍ കട്ടിയോടെയും കണ്ണെഴുതാം. നിങ്ങളുടെ മുഖത്തിലെ ഉയര്‍ന്ന ഭാഗങ്ങളില്‍ ഹൈലറ്ററുകള്‍ ഉപയോഗിക്കാം.
Story Highlights: three basic makeup tips from experts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here