വീട്ടിലെ ആട്ടിൻകുട്ടിയെ രക്ഷിക്കുന്നതിനിടെ പൂവൻകോഴി ചത്തു; 500 പേരെ പങ്കെടുപ്പിച്ച് മരണാനന്തര ചടങ്ങുകൾ

വളരെയധികം സ്നേഹിച്ച് വളർത്തുന്ന വീട്ടിലെ ഓമന മൃഗങ്ങളുടെ മരണം പലരിലും വലിയ ശൂന്യത അവശേഷിപ്പിക്കാറുണ്ട്. ഉടമകൾക്ക് വേണ്ടി സ്വന്തം ജീവൻ പോലും ത്യാഗം ചെയ്യാൻ മടിയില്ലാത്ത മൃഗങ്ങളെ നഷ്ടമാകുന്നത് വളരെ ദുഖകരമായ കാര്യമാണ്. തങ്ങളുടെ ആട്ടിൻകുട്ടിയെ രക്ഷിക്കുന്നതിനായി സ്വന്തം ജീവൻ പോലും ബലികൊടുത്ത പൂവൻകോഴി ഇത്തരത്തിൽ വലിയ ശൂന്യതയാണ് ഉത്തർപ്രദേശിലെ ഫതൻപൂരിലെ ഒരു കുടുംബത്തിലുണ്ടാക്കിയത്. തങ്ങളുടെ പ്രിയപ്പെട്ട കോഴിയുടെ മരണാനന്തര ചടങ്ങുകൾ 500ലധികം പേരെ പങ്കെടുപ്പിച്ച് വിപുലമായി നടത്തിയതിന്റെ പേരിൽ വാർത്തകളിൽ നിറയുകയാണ് ഈ കുടുംബം. (UP Family Organises terahvin to Mourn Death of Pet Rooster)
മരിച്ച് കൃത്യം പതിമൂന്ന് ദിവസത്തിൽ നടത്തുന്ന പ്രത്യേക ചടങ്ങുകൾക്കാണ് പ്രതാപ്ഗഡ് ജില്ലയിലെ ബഹ്ദൗൾകാല ഗ്രാമത്തിലെ കുടുംബം 500ലധികം പേരെ ക്ഷണിച്ചത്. ലാൽജി എന്നാണ് വീട്ടുകാർ കോഴിയ്ക്ക് പേരിട്ടിരുന്നത്. ഡോ സൽക്റാം സരോജ് എന്നയാളാണ് കോഴിയെ വളർത്തിയിരുന്നത്. ഒരു ദിവസം മുറ്റത്ത് വലിയ ബഹളം കേട്ട് ചെന്ന് നോക്കിയ സൽക്റാം കാണുന്നത് വീട്ടിലേക്ക് അതിക്രമിച്ച് കടന്ന നായയോട് മല്ലിടുന്ന ലാൽജിയെയാണ്. വീട്ടിലെ ആട്ടിൻകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ച നായയെയാണ് കോഴി തുരത്താൻ ശ്രമിക്കുന്നതെന്ന് ഇദ്ദേഹത്തിന് മനസിലായി. ലാൽജിയുടെ അരികിലേക്ക് ഓടിയെത്തി നായയെ ഓടിച്ചശേഷം ഇയാൾ കോഴിയെ കൈയിലെെടുത്തു. വല്ലാതെ മുറിവേറ്റ ലാൽജി വളരെപ്പെട്ടെന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.
Read Also: വിവാഹപ്പന്തലിലേക്ക് ആഞ്ഞടിച്ച് രാക്ഷസത്തിര; ഭയന്നുവിറച്ച് കാഴ്ചക്കാർ…
ലാൽജി തങ്ങളുടെ വീട്ടിലെ അംഗമായതിനാൽ തന്നെ അതിന്റെ ആത്മാവിനായി എല്ലാ ചടങ്ങുകളും നടത്തുമെന്ന് സൽക്റാം അപ്പോൾ തന്നെ തീരുമാനിച്ചു. അങ്ങനെയാണ് ചടങ്ങുകൾ അനുസരിച്ച് മരിച്ചതിന്റെ പതിമൂന്നാം നാളിൽ നാട്ടിലെ ആളുകളെ വിളിച്ചുകൂട്ടി കർമ്മങ്ങൾ നടത്തിയത്. കോഴി നഷ്ടപ്പെട്ടതിന്റെ വേദന തങ്ങൾ പയ്യെ അതിജീവിച്ചുവരികയാണെന്നും സൽക്റാം വ്യക്തമാക്കി.
Story Highlights: UP Family Organises terahvin to Mourn Death of Pet Rooster
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here