ഹോമിയോ ഡോക്ടർമാരുടെ വിരമിക്കൽപ്രായം 60 വയസ് ആക്കണം; ഹർജി സുപ്രിം കോടതിയിൽ

കേരളത്തിലെ സർക്കാർ ഹോമിയോ ഡോക്ടർമാരുടെ വിരമിക്കൽപ്രായം 60 വയസ് ആക്കണമെന്ന ഹർജിയുമായി കേരള ഗവണ്‍മെന്റ് ഹോമിയോ മെഡിക്കല്‍ ഓഫീസേര്‍സ് അസോസിയേഷന്‍ സുപ്രിം കോടതിയിൽ. ജസ്റ്റിസുമാരായ സൂര്യകാന്ത്, അഭയ് എസ് ഓക എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് നാളെ ഹർജി പരിഗണിക്കും.
കേരളത്തിൽ ആരോഗ്യ വകുപ്പിന് കീഴിലുള്ള അലോപ്പതി ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം അറുപതാണ്. ഇതേ ആനുകൂല്യം ആയുഷ് വകുപ്പിലെ ഹോമിയോ ഡോക്ടര്‍മാര്‍ക്കും നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഓഫീസേര്‍സ് അസോസിയേഷന്‍ സുപ്രീംകോടതിയെ സമീപിച്ചത്. 2017ലാണ് അലോപ്പതി ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം സര്‍ക്കാര്‍ അറുപതാക്കി ഉയര്‍ത്തിയത്.
ഇതുമായി ബന്ധപ്പെട്ട് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. ആയുഷ് വകുപ്പിലെ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം അറുപതായി ഉയര്‍ത്താനായിരുന്നു അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ്. സർക്കാരിന്റെ നയപരമായ തീരുമാനത്തിൽ ഉൾപ്പെട്ട കാര്യമാണ് വിരമിക്കൽ പ്രായം എന്ന് കാണിച്ചാണ് ഹൈക്കോടതി അന്ന് ഉത്തരവ് റദ്ദാക്കിയത്. അഭിഭാഷകന്‍ പി.എസ്. സുധീറാണ് അസോസിയേഷന്റെ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
Story Highlights: Retirement age of homeo doctors should be raised; Petition to the Supreme Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here