ക്ലാസില്‍ വരാത്തതിന് വിദ്യാര്‍ത്ഥിനിയെ ചെവിക്ക് പിടിച്ചു; അധ്യാപികയെ നഗ്നയാക്കി മര്‍ദിച്ച് ആള്‍ക്കൂട്ടം

പശ്ചിമ ബംഗാളില്‍ മുസ്ലിം പെണ്‍കുട്ടിയെ ശിക്ഷിച്ചതിന് മാതാപിതാക്കളടങ്ങുന്ന സംഘമെത്തി അധ്യാപികയെ നഗ്നയാക്കി മര്‍ദിച്ചു. പശ്ചിമ ബംഗാളിലെ സൗത്ത് ദിനാജ്പൂര്‍ ജില്ലയിലാണ് സംഭവം.മകളെ ശിക്ഷിച്ചതിനാണ് മാതാപിതാക്കളടങ്ങിയ ഒരു കൂട്ടമാളുകള്‍ അധ്യാപികയോട് തിരിച്ചും ക്രൂരത കാട്ടിയത്.(teacher stripped naked beaten for disciplining student west bengal)
ത്രിമോഹിനി പ്രതാപ് ചന്ദ്ര ഹൈസ്‌കൂളിലെ ഹെഡ്മാസ്റ്ററുടെ ഓഫീസിന് പുറത്ത് വെള്ളിയാഴ്ച ഉച്ചയോടെ ഒരുസംഘമെത്തി പ്രതിഷേധിക്കാന്‍ തുടങ്ങി. അധ്യാപിക ശിക്ഷിച്ച വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാക്കളാണ് ഇതിന് നേതൃത്വം നല്‍കിയത്. വ്യാഴാഴ്ച ക്ലാസില്‍ ഹാജരാകാത്തതിനാണ് അധ്യാപിക പെണ്‍കുട്ടിയെ ശിക്ഷിച്ചതെന്ന് കുട്ടികള്‍ പറഞ്ഞു. ആദ്യം പ്രതിഷേധ പ്രകടനം നടത്തിയ സംഘം പിന്നാലെ അധ്യാപകരുടെ മുറിയില്‍ കയറി വനിതാ അധ്യാപികയെ മര്‍ദിക്കുകയും നഗ്‌നയാക്കുകയും ചെയ്തു.
ബിജെപി സംസ്ഥാന അധ്യക്ഷനും എംപിയുമായ സുകാന്ത മജുംദറും സ്ഥലം സന്ദര്‍ശിച്ചു. ‘ഞാന്‍ ഒരു അധ്യാപകനായിരുന്നു. പലപ്പോഴും വിദ്യാര്‍ത്ഥികളെ ശിക്ഷിക്കേണ്ടിവന്നിട്ടുണ്ട്. ഒരു അധ്യാപകനെ സംബന്ധിച്ചിടത്തോളം ഒരു വിദ്യാര്‍ത്ഥി അവരുടേത് മാത്രമാണ്. ഇവിടെ, അധ്യാപിക വിദ്യാര്‍ത്ഥിനിയുടെ ചെവിയില്‍ പിടിച്ചപ്പോള്‍ ഹിജാബ് താഴേക്ക് പോയി. ഇതാണ് സംഭവിച്ചത്.അദ്ദേഹം പറഞ്ഞു.
A teacher upon scolding a Muslim student was brutally assaulted by the parents of that child & others. A teacher was stripped naked & beaten up badly. Inspite of specific complaint Hili Police Station, South Dinajpur police didn't arrest anyone. @WBPolice please take steps. pic.twitter.com/Po8Yh3UhZL
— Tarunjyoti Tewari (@tjt4002) July 24, 2022
സംഘര്‍ഷത്തിന് പിന്നാലെ സ്‌കൂള്‍ അധികൃതര്‍ തന്നെ പൊലീസിനെ വിവരമറിയിച്ചു. സ്‌കൂളിന്റെ പരാതിയില്‍ നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തെ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് പ്രദേശത്തുണ്ടായത്. ബിജെപി എംപിയും സംസ്ഥാന അധ്യക്ഷനുമായ സുകാന്ത മജുംദര്‍ സ്ഥലം സന്ദര്‍ശിച്ചു. അധ്യാപകരെ മര്‍ദിച്ചവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Read Also: എയർ ഹോസ്റ്റസിനോട് ലൈംഗിക ചുവയോടെ സംസാരിച്ചു; ഇൻഡിഗോ എയർലൈൻസ് വിമാനത്തിലെ യാത്രക്കാരൻ പിടിയിൽ
അതേസമയം വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ അച്ചടക്കമില്ലാതെ പെരുമാറിയാല്‍ ചിലപ്പൊഴൊക്കെ അവരെ ശിക്ഷിക്കുമെന്ന് മര്‍ദനത്തിനിരയായ അധ്യാപിക പറഞ്ഞു. ഇത്തരമൊരു സംഭവം മുമ്പ് ഉണ്ടായിട്ടില്ല. ഈ സംഭവത്തോടെ തങ്ങള്‍ക്ക് സുരക്ഷിതത്വമില്ലെന്നും 2,000 ത്തോളം വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന സ്‌കൂളിനെ എങ്ങനെ നിയന്ത്രിക്കുമെന്നും അവര്‍ ചോദിച്ചു.
Story Highlights: teacher stripped naked beaten for disciplining student west bengal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here