വെസ്റ്റ് ഇൻഡീസ്-ഇന്ത്യ രണ്ടാം ഏകദിനം ഇന്ന്; സഞ്ജുവിന്റെ സാധ്യതകൾ തുലാസിൽ

വെസ്റ്റ് ഇൻഡീസും ഇന്ത്യയും തമ്മിലുള്ള രണ്ടാം ഏകദിനം ഇന്ന്. ട്രിനിഡാഡിലെ പോർട്ട് ഓഫ് സ്പെയിനിൽ ഇന്ത്യൻ സമയം രാത്രി 7 മണിക്കാണ് മത്സരം ആരംഭിക്കുക. ആവേശകരമായ ആദ്യ മത്സരം മൂന്ന് റൺസിനു വിജയിച്ച ഇന്ത്യയ്ക്ക് ഈ മത്സരം കൂടി വിജയിക്കാനായാൽ പരമ്പര സ്വന്തമാക്കാനാവും. (west indies india sanju samson)
കരിയറിലെ രണ്ടാം ഏകദിനം മാത്രം കളിച്ച സഞ്ജു 18 പന്തുകളിൽ 12 റൺസ് മാത്രമെടുത്ത് പുറത്തായിരുന്നു. ഇന്ത്യയുടെ നാലാം നമ്പറിൽ സ്ഥാനമുറപ്പിക്കാനുള്ള സാധ്യതകളാണ് ഇതോടെ സഞ്ജു കളഞ്ഞുകുളിച്ചത്. ഇന്നത്തെ മത്സരത്തിൽ കൂടി നിരാശപ്പെടുത്തിയാൽ സഞ്ജുവിന് ഇനി ഏകദിന ടീമിൽ ഇടം ലഭിക്കാൻ ഏറെ ബുദ്ധിമുട്ടാവും. മധ്യനിരയിൽ ഇടംകയ്യൻ ബാറ്ററെ പരീക്ഷിക്കാൻ ഇന്ത്യ തീരുമാനിച്ചാൽ സഞ്ജുവിനു പകരം ഇഷാൻ കിഷൻ കളിക്കും. അങ്ങനെയെങ്കിൽ കിഷൻ മൂന്നാം നമ്പറിലും ശ്രേയാസ് നാലാം നമ്പറിലും സൂര്യ അഞ്ചാം നമ്പറിലുമാവും ഇറങ്ങുക.
Read Also: കരീബിയന്‍ മണ്ണില്‍ ആവേശത്തിര; സഞ്ജു ഇറങ്ങിയപ്പോള്‍ പല തവണ ‘ലജ്ജാവതിയേ…’ മുഴങ്ങി
വിൻഡീസ് നിരയിൽ മാറ്റങ്ങളുണ്ടായേക്കില്ല. ജേസൻ ഹോൾഡർ കൊവിഡ് ബാധിച്ച് പുറത്തായതിനാൽ ഏറ്റവും ബാലൻസ്ഡായ ടീമിനെയാണ് കഴിഞ്ഞ കളിയിൽ വിൻഡീസ് അണിനിരത്തിയത്.
ട്രിനിഡാഡിലെ പോർട്ട് ഓഫ് സ്പെയിനിൽ നടന്ന ആദ്യ ഏകദിനത്തിൽ ഭാഗ്യം ഇന്ത്യയ്‌ക്കൊപ്പം നിന്നു. വെറും 3 റൺസിന് കഷ്ടിച്ചായിരുന്നു ഇന്ത്യൻ ജയം. 309 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിന് നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 305 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.
Story Highlights: west indies india sanju samson
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here