Advertisement

സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസ് ഡിവൈഎഫ്‌ഐക്കാര്‍ അടിച്ചു തകര്‍ത്തു

July 25, 2022
Google News 2 minutes Read
cpim office attacked dyfi

വട്ടിയൂര്‍ക്കാവ് ലോക്കല്‍ കമ്മിറ്റിയിലെ മേലത്തുമേലേ സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസ് അടിച്ചു തകര്‍ത്തു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ഓഫിസ് തകര്‍ത്തതെന്ന് പൊലീസ് വ്യക്തമാക്കി. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളാണ് അക്രമത്തില്‍ കലാശിച്ചത് ( cpim office attacked dyfi ).

ഡിവൈഎഫ്ഐ പാളയം ബ്ലോക്ക് ജോയിന്റ് സെക്രട്ടറി രാജീവ്, പാളയം ബ്ലോക്ക് വൈസ് പ്രസിഡന്റ് നിയാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് ആരോപണം.

Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച

സമൂഹമാധ്യമത്തിലെ പോസ്റ്റുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരെയുള്ള ആക്രമണത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. അതേസമയം, സംഭവത്തില്‍ കേസെടുക്കാന്‍ പൊലീസ് തയാറായിട്ടില്ല. പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് അറിയിച്ചതായാണ് നല്‍കുന്ന വിശദീകരണം.

Story Highlights: cpim branch committee office attacked dyfi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here