സത്യപ്രതിജ്ഞയ്ക്ക് ദ്രൗപദി മുര്‍മു അണിയുക സാന്താലി സാരി; ആദിവാസി വിഭാഗത്തിന്റെ പരമ്പരാഗത വസ്ത്രം

ഗോത്രവിഭാഗത്തില്‍ നിന്നും ആദ്യമായി രാഷ്ട്രപതി സ്ഥാനത്തേക്കെത്തുന്ന വ്യക്തിയെന്ന ചരിത്രത്തിലേക്ക് ദ്രൗപതി മുര്‍മു നടന്നുകയറാന്‍ നിമിഷങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. രാഷ്ട്രീയ ഭേദമന്യെ ഇന്ത്യയിലെ വലിയ വിഭാഗത്തിന്റെ അംഗീകാരം കൂടി നേടിയാണ് ദ്രൗപദി മുര്‍മു ചരിത്രത്തിലേക്ക് നടന്നുകയറുന്നത്. ഈ മുഹൂര്‍ത്തത്തില്‍ അണിയാനായി സാന്താലി സാരിയാണ് നിയുക്ത രാഷ്ട്രപതി തെരഞ്ഞെടുത്തിരിക്കുന്നത്. ആദിവാസി വിഭാഗത്തിന്റെ പരമ്പരാഗത വസ്ത്രമാണ് സാന്താലി സാരി. (Draupadi Murmu will take oath as President wearing a Santali sari)
ദ്രൗപതിമൂവിന്റെ കുടുംബത്തില്‍ നിന്ന് സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്നത് നാലുപേരാണ്. സഹോദരനും പത്‌നിയും മകളും ഭര്‍ത്താവും ആണ് ദ്രൗപദി മുര്‍മുവിന്റെ സത്യപ്രതിജ്ഞ ചടങ്ങിന്റെ ഭാഗമാകുക. ഭര്‍ത്തൃ സഹോദരി സമ്മാനമായി നല്‍കിയ സാന്താലി സാരിയാണ് സത്യപ്രതിജ്ഞ ചടങ്ങില്‍ ദ്രൗപദി മുര്‍മു അണിയുക.
Read Also: ചരിത്രത്തിലേക്ക് നടന്നടുത്ത് ദ്രൗപതി മുര്‍മു; രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവിന് ആദരമര്‍പ്പിച്ചു
സത്യപ്രതിജ്ഞയ്ക്കു പുറപ്പെടുന്നതിന് ദ്രൗപദി മുര്‍മു രാഷ്ട്രപതിഭവനിലെത്തി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്വീകരിച്ചു. രാവിലെ 10.15ന് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലാണ് ചടങ്ങ്. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി.രമണ സത്യവാചകം ചൊല്ലിക്കൊടുക്കും. സത്യപ്രതിജ്ഞയ്ക്കു പുറപ്പെടുന്ന ദ്രൗപദി മുര്‍മുവിനെ അനുഗമിക്കാന്‍ സൈനിക ശക്തി വിളിച്ചോതി അശ്വാരൂഡസേന ഉള്‍പ്പെടെ തയാറായിരിക്കുകയാണ്.
Story Highlights: Draupadi Murmu will take oath as President wearing a Santali sari
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here