കാരക്കോണം മെഡിക്കല്‍ കോളജ് തലവരിപ്പണക്കേസ്: സിഎസ്‌ഐ സഭാ ആസ്ഥാനത്ത് ഇ ഡി പരിശോധന

തിരുവനന്തപുരത്തെ സി എസ് ഐ സഭാ ആസ്ഥാനത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. കാരക്കോണം മെഡിക്കല്‍ കോളേജ് കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നത്. ഒരേ സമയം നാലിടങ്ങളില്‍ ആണ് പരിശോധന നടക്കുന്നത്. (ED inspection at CSI headquarters thiruvananthapuram)
സി എസ് ഐ സഭയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മുന്‍പ് തന്നെ വലിയ രീതിയിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കാരക്കോണം മെഡിക്കല്‍ കോളജിലെ തലവരിപ്പണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പുതിയ പരിശോധന.
Read Also: ദ്രൗപതി മുര്‍മുവിന് അഭിനന്ദന പ്രവാഹം; ആശംസകള്‍ നേര്‍ന്ന് വ്‌ലാദിമിര്‍ പുടിനും
പാളയം എല്‍എംഎസ് ആസ്ഥാനത്ത് രാവിലെ മുതല്‍ കൊച്ചിയില്‍ നിന്നുള്ള ഇ ഡി സംഘം പരിശോധന നടത്തിവരികയാണ്. കൂടാതെ സി എസ് ഐ സഭാ സെക്രട്ടറി ടി ടി പ്രവീണിന്റെ രണ്ട് വീടുകളിലും കാരക്കോണം മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ബെന്നറ്റ് എബ്രഹാമിന്റെ വസിതിയിലും ഇ ഡിയുടെ പരിശോധന നടക്കുകയാണ്.
Story Highlights: ED inspection at CSI headquarters thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here