സഞ്ജുവും, ശ്രെയസും തിളങ്ങി; അക്‌സർ പട്ടേലിന്റെ കരുത്തിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് ജയം

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ജയം.മൂന്ന് മത്സരങ്ങളുള്ള പരമ്പര 2-0 ഇന്ത്യ സ്വന്തമാക്കി. രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്‌ത വെസ്റ്റിൻഡീസ് 50 ഓവറിൽ 311 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അക്‌സർ പട്ടേലിന്റെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ 2 പന്തുകൾ ശേഷിക്കെ ലക്ഷ്യത്തിലെത്തുകയായിരുന്നു. സ്കോർ 50 ഓവർ വെസ്റ്റിൻഡീസ് 311/6, ഇന്ത്യ 49.4 ഓവർ 312/ 8. (india won second odi against westindies)
Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച
നാലാം വിക്കറ്റിൽ സഞ്ജു സാംസൺ, ശ്രെയസ് അയ്യർ കൂട്ടുകെട്ടാണ്(99 റൺസ്) വിജയത്തിലേക്കുള്ള അടിത്തറ പാകിയത്. ശ്രെയസ് അയ്യർ 63, മലയാളി താരം സഞ്ജു സാംസൺ 54, അക്‌സർ പട്ടേൽ 35 പന്തിൽ 64 എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ലക്ഷ്യത്തിലെത്തിയത്. കൂടാതെ ഗിൽ 43, ദീപക് ഹൂഡ 33 റൺസും നേടി. വെസ്റ്റിൻഡീസിന് വേണ്ടി അൽസാരി ജോസഫ് കൈൽ മേയേഴ്സ് എന്നിവർ രണ്ടുവിക്കറ്റ് വീതം നേടി.
ഷായ് ഹോപ്പിന്റെ സെഞ്ചുറിയാണ് വിന്‍ഡീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. നിക്കോളാസ് പുരാന്‍ (74) മികച്ച പ്രകടനം പുറത്തെടുത്തു. ഷാര്‍ദുല്‍ മൂന്ന് വിക്കറ്റ് വിക്കറ്റ് വീഴ്ത്തി. ആദ്യ ഏകദിനം ഇന്ത്യ മൂന്ന് റണ്‍സിന് ജയിച്ചിരുന്നു.
Story Highlights: india won second odi against westindies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here