Advertisement

പാലക്കാട് സ്‌കൂളില്‍ വിദ്യാര്‍ത്ഥിനിയുടെ ശരീരത്തില്‍ പാമ്പ് ചുറ്റിപ്പിണഞ്ഞു; കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

July 25, 2022
Google News 2 minutes Read
snake wrapped around the body of a student

പാലക്കാട് മങ്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ത്ഥിയുടെ ശരീരത്തിലൂടെ പാമ്പ് കയറി ഇറങ്ങി. ക്ലാസ് മുറിയില്‍ വച്ചാണ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ശരീരത്തിലൂടെ പാമ്പ് കയറി ഇറങ്ങിയത്. പാമ്പ് കടിച്ചതായുള്ള സംശയത്തില്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ കുട്ടിക്ക് പാമ്പു കടിയേറ്റിട്ടില്ലെന്ന് പരിശോധനയില്‍ മനസിലായി ( snake wrapped around the body of a student ).

പാലക്കാട് ജില്ലാ ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. സ്‌കൂള്‍ പരിസരം കാടുപിടിച്ച് കിടക്കുന്നതാണ് പാമ്പ് ക്ലാസ് മുറി വരെ എത്താന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇതേതുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി സ്‌കൂളിലേക്കെത്തി.

Read Also:സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസ് ഡിവൈഎഫ്‌ഐക്കാര്‍ അടിച്ചു തകര്‍ത്തു

ഇന്ന് രാവിലെ 9.30നാണ് കുട്ടി സ്‌കൂളിലെത്തുന്നത്. അതുകഴിഞ്ഞ് പാമ്പിന്റെ ശരീരത്തിലേക്ക് കുട്ടി അറിയാതെ ചവിട്ടുകയായിരുന്നു. പാമ്പ് കുട്ടിയുടെ ശരീരത്തില്‍ ചുറ്റിപ്പിണഞ്ഞു. ഇതോടെ കുട്ടി ഉറക്കെ കരഞ്ഞ് കുതറി തെറിച്ചതോടെ പാമ്പ് ശരീരത്തില്‍ നിന്ന് തെറിച്ച് പോകുകയായിരുന്നു. കരച്ചില്‍ കേട്ടെത്തിയ അധ്യാപകര്‍ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. സ്കൂളിൽ ബാ​ഗ് സൂക്ഷിച്ചിരുന്ന അലമാരയില്‍ കയറിയ പാമ്പിനെ പിടികൂടുകയും ചെയ്തു. ആശുപത്രിയിലെത്തിച്ച് നടത്തിയ പ്രാഥമിക പരിശോധനയില്‍ പാമ്പ് കടിയേറ്റിട്ടില്ലെന്ന് മനസിലായി. എന്നാലും കുട്ടി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതിനിടയില്‍ സംഭവമറിഞ്ഞ് നാട്ടുകാര്‍ പ്രതിഷേധവുമായി സ്‌കൂളിലേക്കെത്തി. സ്‌കൂള്‍ പരിസരമാകെ കാടുപിടിച്ച് കിടക്കുകയാണ്. സ്‌കൂള്‍ പരിസരം ശുചീകരിക്കണമെന്നതാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.

Story Highlights: snake wrapped around the body of a student

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here